ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മധ്യനിരതാരം പോള്‍ പോഗ്ബെയ്ക്കു പിന്തുണയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ സെന്റര്‍ ബാക്ക് റിയോ ഫെര്‍ഡിനാന്‍ഡ്. പോഗ്ബെ നല്ല വ്യക്തിത്വമുള്ള മനുഷ്യനാണ്. മറ്റുള്ള കളിക്കാരെ പോലെ അദ്ദേഹം മദ്യപിക്കാറില്ല. നൈറ്റ് ക്ലബുകളില്‍ പോയൊ ആഘോഷങ്ങള്‍ നടത്താറില്ല. ബാക്കിയുള്ള താരങ്ങള്‍ ഒക്കെ അത് ചെയ്യുന്നവര്‍ ആണ്. പോഗ്ബെയെ മാനസികമായി തകര്‍ക്കുന്ന പരിപാടി ഫുട്ബോള്‍ നിരീക്ഷകര്‍ നിര്‍ത്തണം. പരിക്കേറ്റ് നില്ക്കുന്ന സമയത്തെങ്കിലും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണം. പോഗ്ബെ ഈ സീസണില്‍ ആകെ ഏഴു മത്സരങ്ങള്‍ ആണ് കളിച്ചത്. പോഗ്ബയെ ഇപ്പോഴും വിമര്‍ശിക്കേണ്ട ഒരു സാഹചര്യവുമില്ല. വഴിവിട്ടു ജീവിക്കുന്നവര്‍ പോലും ഏല്‍ക്കാത്ത വിമര്‍ശനമാണ് വളരെ മാന്യമായി ജീവിക്കുന്ന പോഗ്ബെ കേള്‍ക്കുന്നത് എന്നും റിയോ.
നേരത്തേ, പോള്‍ പോഗ്ബെയെ പിന്തുണച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മധ്യനിര താരം ബ്രൂണൊ ഫെര്‍ണാണ്ടസ് രംഗത്തെത്തിയിരുന്നു. പോഗ്ബെയെ മെസ്സിയെയും റൊണാള്‍ഡോയെയും പോലെയാണ് എല്ലാവരും കാണുന്നത്. അതുപോലുള്ള പ്രകടനങ്ങളാണ് എല്ലാവരും പോഗ്ബയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ബ്രൂണോ പറഞ്ഞു. എന്നാല്‍ അവസാനം പോഗ്ബെ പരിക്കേറ്റു പോകുന്ന സമയത്ത് ടീമിന്റെ പ്രകടനം അത്ര നന്നായിരുന്നില്ല. അതാണ് എല്ലാവരും പോഗ്ബെയെ വിമര്‍ശിക്കാന്‍ കാരണം. എത്ര നല്ല പ്രകടനം ആള്ക്കാര് മറന്നാലും ഒരു മോശം പ്രകടനം ഫുട്ബോളില്‍ മറക്കപ്പെടില്ല എന്നും ബ്രൂണൊ ഫെര്‍ണാണ്ടസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: