കുവൈറ്റ് സിറ്റി – കുവൈറ്റിന് പുതിയ ഇന്ത്യന്‍ സ്ഥാനപതി. മലയാളിയായ ഐ.എഫ്.എസ് ഉദ്ദ്യോഗസ്ഥന് സിബി ജോര്‍ജായിരിക്കും കുവൈറ്റിലെ അടുത്ത സ്ഥാനപതി. വിദേശകാര്യ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരെ പുനഃര്‍ നിയമിക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം
കുവൈറ്റിലെ സ്ഥാനപതി കെ.ജീവസാഗര്‍ അടുത്ത മാസം അവസാനത്തോടെ വിരമിക്കുകയാണ്. 1993 ബാച്ചിലെ ഇന്ത്യന്‍ ഫോറിന് സര്‍വീസ് ഉദ്യോഗസ്ഥനാണ് സിബി.ജോര്‍ജ്. പൊളിറ്റിക്കല്‍ ഓഫീസറായി ഈജിപ്തില്‍ ആയിരുന്നു ആദ്യ സര്‍വീസ് തുടക്കം. കോട്ടയം ജില്ലയിലെ പാലയാണ് ജന്മസ്ഥലം. 2017-നവംബര്‍ മുതല്‍ സിബി ജോര്‍ജ് സ്വിറ്റ്സര്ലെന്റെിലെ സ്ഥാനപതിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: