ഇടുക്കി: ജില്ലയില്‍ ആദ്യഘട്ടത്തില്‍ ഹോട്ട്‌സ്‌പോട്ടായി നിശ്ചയിച്ച സ്ഥലങ്ങളെ ഒഴുവാക്കി കളക്ടറുടെ ഉത്തരവ്. ഇന്നലെ വരെ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 17 ഹോട്ട്‌സ് പോട്ടുകളാണ് ഉണ്ടായിരുന്നത്. ഇത് 4 എണ്ണം കുറഞ്ഞ് 13 ആയി.
തൊടുപുഴ നഗരസഭയിലെ കുമ്പംകല്ല്(9), പഞ്ചായത്തുകളായ ബൈസണ്‍വാലി, കഞ്ഞിക്കുഴി, മരിയാപുരം എന്നിവയെയാണ് ഒഴിവാക്കിയത്. അതേ സമയം സേനാപതി ഹോട്ട്‌സ്‌പോട്ടായി തുടരുകയാണ്.
നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ്, വണ്ടന്‍മേട്, ഇടവെട്ടി, മൂന്നാര്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 3, 6, 7 വാര്‍ഡുകള്‍ കരുണാപുരം പഞ്ചായത്തിലെ 1, 2, 3 വാര്‍ഡുകളിലും, പാമ്പാടുംപാറ പഞ്ചായത്തിലെ നാലാം വാര്‍ഡിലും, ഇരട്ടയാറിലെ 7, 9, 10 വാര്‍ഡുകളും ചക്കുപള്ളത്തെ 3, 4, 6 വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ തുടരും.
ഈ പ്രദേശങ്ങളില്‍ മെയ് മൂന്നുവരെ ജില്ലാ കളക്ടര്‍ എച്. ദിനേശന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ സാമൂഹിക അകലം പാലിക്കണം. നിര്‍ബന്ധമായും മാസ്‌ക് ധിരിക്കണം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ആദ്യ 200 രൂപയും ആവര്‍ത്തിച്ചാല്‍ 5000 രൂപയും പിഴ ഈടാക്കാന്‍ സംസ്ഥാന പോലീസ് മേധാവി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രസ്തുത പഞ്ചായത്തിലേക്കും പുറത്തേക്കും അവശ്യ സര്‍വ്വീസുകള്‍ക്കായി നിശ്ചിത വഴികള്‍ മാത്രമേ അനുവദിക്കൂ. സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ അവശ്യ വസ്തുക്കള്‍ ഹോട്ട്സ്പോട്ടുകളില്‍ വീട്ടില്‍ എത്തിച്ചു നല്‍കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണം, അഗ്നിരക്ഷാസേന, സിവില്‍ സപ്ലൈസ്, വാട്ടര്‍ അഥോറിറ്റി, കെഎസ്ഇബി എന്നിവയുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ല കളക്ടര്‍ എച്ച.് ദിനേശന്‍ അറിയിച്ചു. ഇടുക്കി റെഡ് സോണില്‍ തുടരുന്നതിനാല്‍ മറ്റിടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഹോട്ട്‌സ്‌പോട്ടുകള്‍ ഒറ്റനോട്ടത്തില്‍
1. സേനാപതി പഞ്ചായത്ത്
2. ഏലപ്പാറ പഞ്ചായത്ത്
3. നെടുങ്കണ്ടം പഞ്ചായത്ത്
4. വണ്ടന്മേട് പഞ്ചായത്ത്
5. വാഴത്തോപ്പ് പഞ്ചായത്ത്
6. മൂന്നാര്‍ പഞ്ചായത്ത്
7. ഇടവെട്ടി പഞ്ചായത്ത്
8. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്
വാര്‍ഡ് തിരിച്ച് മാത്രം
9. കട്ടപ്പന നഗരസഭ
സൊസൈറ്റി(3), വെട്ടിക്കുഴ കവല(6), നത്തുകല്ല് (7)
10. ചക്കുപള്ളം പഞ്ചായത്ത്
അമ്പലമേട്(3), ചക്കുപള്ളം(4), നോര്‍ത്ത് അണക്കര(6)
11. ഇരട്ടയാര്‍ പഞ്ചായത്ത്
ഇരട്ടയാര്‍ ടൗണ്‍(7), ഉപ്പുകണ്ടം(9),
തുളസിപ്പാറ(10)
12. കരുണാപുരം പഞ്ചായത്ത്
തൂക്കുപാലം(1), ചോറ്റുപാറ(2),
13. പാമ്പാടുപാറ പഞ്ചായത്ത്
മുണ്ടിയെരുമ(4)
പ്രതികരിക്കാൻ ഇവിടെ എഴുതുക: