പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന് ബ്രേക്ക് ദ ചെയിൻ രണ്ടാംഘട്ടമായ ‘തുടരണം ഈ കരുതൽ’ കാമ്പയിന് ജില്ലയിൽ തുടക്കമായി. കാമ്പയിന്റെ ഭാഗമായി ജില്ലയിലേക്കുള്ള കിയോസ്ക്കുകളും പോസ്റ്ററുകളും മാസ്ക്കും ജില്ലാ കളക്ടർ പി.ബി നൂഹ് സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ പ്രീതയിൽ നിന്ന് ഏറ്റുവാങ്ങി. ആരോഗ്യവകുപ്പ്,
സാമൂഹ്യനീതിവകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യസുരക്ഷ മിഷൻ, ആരോഗ്യ കേരളം എന്നിവ സംയുക്തമായാണു ബ്രേക്ക് ദ ചെയിൻ കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. കിയോസ്ക്കുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ്(പിഎച്ച്സി) നൽകുക. പോസ്റ്ററുകൾ പൊതു ഇടങ്ങളിൽ പതിക്കും. ഇതിനായി ഗ്രാമപഞ്ചായത്ത് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ, പി.എച്ച്.സികൾ, അങ്കണവാടികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കു കൈമാറും.
സോപ്പ് ഉപയോഗിച്ച് കൈകഴുകണം, മാസ്ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം തുടങ്ങിയ സന്ദേശങ്ങളും ബ്രേക്ക് ദ ചെയിൻ രണ്ടാം ഘട്ടത്തിൽ പ്രാമുഖ്യം നൽകി വരുന്നു. ഇതുകൂടാതെ പൊതുജനങ്ങൾ പാലിക്കേണ്ട 10 പ്രധാന കാര്യങ്ങൾകൂടി ഉൾപ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികളാണ് ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. വീണാ ജോർജ് എംഎൽഎ ബ്രേക്ക് ദ ചെയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ ലഭിച്ച കിയോസ്ക്കുകളും പോസ്റ്ററും മാസ്ക്കുകളും പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: