കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഗതാഗതം നിര്‍ത്തി അടച്ചിട്ട് ഒരു വര്‍ഷമാകുന്നു. മൂന്നു മാസത്തിനുള്ളില്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു നിയന്ത്രണം. എന്നാല്‍ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും നടപടിയില്ല. അതിനിടെ അഴിമതിപ്പാലം സുപ്രീംകോടതി കയറി, പാലം അഴിമതിയില്‍ വിജിലന്‍സ് കേസ് വന്ന് പ്രമുഖര്‍ ജയിലിലായി, മുന്‍മന്ത്രി അറസ്റ്റിലാകുമെന്ന് വന്നു. ഗതാഗതം നടക്കുന്നില്ലെങ്കിലും പാലാരിവട്ടം പാലം കേരള രാഷ്ട്രീയത്തിലെ നിര്‍ണായക വിഷയമാവുകയും ചെയ്തു.
കേസില്‍ കരാര്‍ കമ്പനി എംഡി: സുമിത് ഗോയല്‍, അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, ഡിസൈന്‍ ചുമതക്കാരായ കിറ്റ്കോ മുന്‍ എംഡി: ബെന്നി പോള്‍, സര്‍ക്കാരിന്റെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പ്പറേഷന് എജിഎം: പി.ഡി. തങ്കച്ചന് എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. അവര്‍ ജാമ്യത്തിലാണ്.
പാലാരിവട്ടത്ത് ദേശിയപാത 66 ബൈപാസില്‍ 2014-ല്‍ 40 കോടിയോളം രൂപ മുടക്കിയാണ് പാലം പണി തുടങ്ങിയത്. അന്ന് ഭരണം യുഡിഎഫിനായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലംപണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇരുകൂട്ടരും പൊതുഖജനാവിലെ പണം ചെലവിട്ട് പണിത പാലത്തിന്റെ പേരില്‍ ഭരണനേട്ട അവകാശം ഉന്നയിച്ചു.
2016 ഒക്ടോബര്‍ 12ന് ഉദ്ഘാടനം നടന്ന പാലം പണിത കരാറുകാരായ ആര്‍ഡിഎസ് എന്ന ന്യൂദല്‍ഹി കമ്പനി പാലത്തില്‍ സാങ്കേതിക പിഴവ് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണവും അറസ്റ്റും കേസുമായി സംഭവ ബഹുലമായി.
മുന്‍ മന്ത്രി വി.കെ. ഇബ്രഹാം കുഞ്ഞിന്റെ ബന്ധം അറസ്റ്റിലായവര്‍ വെളിപ്പെടുത്തി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് മുന്‍ എംഡി: മുഹമ്മദ് ഹനീഷിന്റെ പേരും ഉയര്‍ന്നു. പാലം പൊളിച്ചു പണിയണമെന്നും അതല്ല അറ്റകുറ്റപ്പണി മതിയെന്നും വിദഗ്ദ്ധരുടെ അഭിപ്രായം വന്നു. വിഷയം ഹൈക്കോടതിയിലെത്തി. പാലത്തിന്റെ ശേഷി ഭ ാരപരിശോധന നടത്തി നിര്‍ണയിക്കണമെന്ന കോണ്ട്രാക്ടര്മാരുടെ വാദം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചു.
ഇതിനെതിരേ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ പോയി. അവിടെയും ഭാരപരിശോധന ആവശ്യം ശരിവെച്ചു. ഇതിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസ് പരിഗണനയിലാണ്. ഇതോടെ പാലത്തില്‍ ഗതാഗതം മുടങ്ങിയിട്ട് ഒരു വര്‍ഷമായി.
അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് വിജിലന്‍സ് കുറ്റപത്രത്തില്‍ പറഞ്ഞു. പക്ഷേ, മുസ്ലിം ലീഗ് നേതാവുകൂടിയായതിനാല്‍ മുന്മന്ത്രിയെ അറസ്റ്റ് ചെയ്യാതെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: