സോള്‍: ദക്ഷിണ കൊറിയയിലെ ഇചോണ്‍ നഗരത്തില്‍ നിര്‍മാണത്തിലിരുന്ന വെയര്‍ഹൗസില്‍ ഉണ്ടായ തീപിടിത്തത്തില്‍ 38 മരണം. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്‌ക്ക് 1.30 ഓടെയായിരുന്നു അപകടം. മരിച്ചവരെല്ലാം നിര്‍മാണ തൊഴിലാളികളാണെന്നാണ് നിഗമനം. 10 പേരുടെ നില ഗുരുതരമാണ്.
ബേസ്‌മെന്റില്‍ ഇന്‍സുലേഷന്‍ ജോലികള്‍ക്കിടയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് 6.40 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 78ഓളം പേര്‍ ഇവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: