ന്യൂദല്‍ഹി : സിആര്‍പിഎഫ് ബറ്റാലിയനിലെ ജവാന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ദല്‍ഹിയിലെ മയൂര്‍വിഹാറിലുള്ള 47 ജവാന്മാര്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ക്കിടയില്‍ രോഗബാധ പടരാന്‍ ഇടയായ സാഹചര്യം സംബന്ധിച്ചാണ് വിശദീകരണം തേടിയിരിക്കുന്നത്.
കൊറോണ സ്ഥിരീകരിച്ച ജവാന്മാര് നിലവില്‍ ചികിത്സയിലാണ്. ജവാന്മാര്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആയിരത്തോളം സൈനികരെ നിരീക്ഷണത്തിലാക്കിയിരുന്നു. അതേസമയം ഈ മാസം ആദ്യം സിആര്‍പിഎഫിലെ പാരാമെഡിക്ക് യൂണിറ്റിലെ നഴ്സിങ് അസിസ്റ്റന്റായ ജവാന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ 17ന് രോഗലക്ഷണങ്ങള്‍ കാണിച്ച ഇദ്ദേഹത്തിന്റെ പരിശോധനാ ഫലങ്ങള്‍ ഏപ്രില്‍ 21ന് പോസിറ്റീവാവുകയായിരുന്നു. ദല്‍ഹി രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.
പിന്നീട് ഏപ്രില്‍ 24ന് ഒമ്പത് സിആര്‍പിഎഫ് ജവാന്മാര്ക്ക് കോവിഡ് പോസിറ്റീവായി. തൊട്ടടുത്ത ദിവസം 15 ജവാന്മാര് കൊറോണ പോസിറ്റീവായി. വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഔദ്യോഗിക വാഹനങ്ങളിലും സാനിറ്റൈസര്‍ മെഷീനുണ്ടെന്ന് ഉറപ്പാക്കണമെന്ന് സിആര്‍പിഎഫ് അധികൃതര്‍ ജവാന്മാരോടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: