മെല്‍ബണ്‍: മലയാളികളുടെ സേവന മനസ്സിന് ആസ്ട്രലിയന്‍ ഭരണ സംവിധാനത്തിന്റെ ഔദ്യോഗിക പ്രശംസ. വിവിധ രാജ്യങ്ങളില്‍ നിന്നും വന്നു പെര്‍ത്തില്‍ താമസിക്കുന്ന 250ഓളം വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും
സംസ്കൃതി പെര്‍ത്ത്, മഹാഗണപതി ദേവസ്ഥാനം, ദേശീയസേവാഭാരതി എന്നിവ ചേര്‍ന്ന നടത്തിയ കോവിഡ് സേവനങ്ങള്‍ നല്കി. ഇതിന് നന്ദി അറിയിച്ച് പെര്‍ത്ത് വിനോദസഞ്ചാര ചെറുകിട വ്യവസായ മന്ത്രി അല്സ്യാ ഹൈഡന് കത്ത് നല്കി.
നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നടത്തുന്ന സംഘടനകള്‍ ആണ് വരുംകാലങ്ങളില്‍ സമൂഹത്തിന് ആവശ്യം എന്ന് അവര്‍ അഭിപ്രായം പറയുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശംസകള്‍ അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: