കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി മരണമടഞ്ഞു. തൃശൂർ വലപ്പാട് കൈപ്പ മംഗലം സ്വദേശി അബ്ദുല്ല ഗഫൂർ തോപ്പിൽ ( 54)ആണു അൽപ നേരം മുമ്പ് മരണമഞ്ഞത്. കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് അമീരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം.
ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് പിന്നീട് ജാബിർ ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിനു ന്യൂമോണിയ ബാധിക്കുകയും ചെയ്തിരുന്നു. ഇവിടെ വെച്ച് അൽപ നേരം മുമ്പാണു മരണമടഞ്ഞത്.മരണകാരണം കൊറോണ വൈറസ് ബാധയാണോ അല്ലയോ എന്നത് ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷമേ വ്യക്തമാവുകയുള്ളൂ.
കുവൈത്ത് സിറ്റിയിലെ സഫാത്തിൽ ടൈ ലറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഭാര്യ ഷാഹിദ. മക്കളായ മുഹമ്മദ് ,അഫ്സാദ് എന്നിവർ കുവൈത്തിൽ തന്നെ ജോലി ചെയ്തു വരികയാണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: