റാന്നി: അടിച്ചിപ്പുഴ ട്രൈബൽ കോളനിയിൽ ഭീതിയോടെ ദിനരാത്രങ്ങൾ എണ്ണി കഴിയുകയാണ് ഒരു കുടുംബം.റാന്നി താലൂക്കിലെ അടിച്ചുപ്പുഴ ആദിവാസി കോളനിയിലാണ് വിധവയായ ശാന്തമ്മയും മകനും കഴിയുന്നത്. സർക്കാരുകൾ വാരിക്കോരി, സഹായങ്ങൾ വാഗ്ദാനങ്ങൾ നൽകിയതല്ലാതെ ഒന്നും നൽകിയിട്ടില്ലന്നാണ് ശാന്തമ്മ പറയുന്നത്.
30 വർഷങ്ങൾ മുൻപ് വീടിനു വേണ്ടി ലഭിച്ച 45000 രൂപകൊണ്ട് ഹോളോബ്രിക്‌സും ഷീറ്റു ഉപയോഗിച്ച പണിതവീട് ഇടിഞ്ഞു വീഴാറായി. ഇപ്പോൾ ടാർപ്പോളിനും ടിൻ ഷീറ്റു ഉപയോഗിച്ചു കെട്ടിയ കുടിലിലാണ് അമ്മയും മകനും കഴിയുന്നത്.
സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു കൂരയ്‌ക്കുവേണ്ടി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി.റാന്നി താലൂക്കിലെ നാറാണമൂഴി ഗ്രാമപഞ്ചായത്തിൽപ്പെട്ട സ്ഥലമാണ് അടിച്ചിപ്പുഴ ട്രൈബൽ കോളനി. ഒരോവർഷവും, വീടിനുള്ള അപേക്ഷയും കൊടുത്ത് പഞ്ചായത്തിലെ ഗ്രാമസേവകന്റെ നിർദ്ദേശപ്രകാരം കൂലിവേല ചെയ്തു കിട്ടുന്ന 200 രൂപ മുടക്കി മുദ്രപത്രവും വാങ്ങി ഓഫിസുകൾ കയറിയിറുങ്ങുകയാണ് ഇവർ. ഇപ്പോൾ ഗ്രാമസേവകനെ സമീപിച്ചാൽ തിരിഞ്ഞു നോക്കാറില്ലന്നാണ് ശാന്തമ്മ പറയന്നുന്നത്.
ഒരിക്കൽ ആനുകൂല്യം ലഭിച്ചവർ രാഷ്‌ട്രിയ സ്വാധീനമുപയോഗിച്ച് നിരവധി തവണ ആനുകൂല്യങ്ങൾ കൈവശപ്പെടുത്തുന്നതായി പരാതിയുണ്ട്. കുടുംബത്തിന്റെ ആശ്രയമായിരുന്ന ഭർത്താവ് അയ്യപ്പൻ മരിച്ചിട്ട് 10 വർഷമായി.പിന്നിട് മൂത്ത മകനും മരിച്ചു പോയതോടെ ഇളയ മകൻ കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുമ്പം കഴിയുന്നത് ജീവിതത്തിൽ ദുരന്തങ്ങൾ മാത്രം നേരിടേണ്ടിവന്ന കുടുംബത്തിന് കാറ്റിൽ പറന്ന് പോകാത്ത ഒരു വീട് മാത്രം മതിയെന്നുള്ള സ്വപ്‌നത്തിൽ കഴിഞ്ഞുകൂടുകയാണ് ശാന്തമ്മയും മകനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: