കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊറോണ ബാധിച്ച് ജാബിര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന മലയാളി മരണമടഞ്ഞു. പത്തനംതിട്ട ളാഹ ഇടയന്മുള വടക്കനുട്ടില് വീട്ടില്‍ രാജേഷ് കുട്ടപ്പന് നായര്‍ 51 വയസാസണ് മരിച്ചത്. അബ്ബാസിയയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ഡയാലിസിസ് ചെയ്തിരുന്നു കൂടാതെ പ്രമേഹവും ഉണ്ടായിരുന്നു. ഇയോളൊടൊപ്പം താമസിച്ചിരുന്ന മറ്റ് നാലു പേരേയും താമസസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് മറ്റിയിട്ടുണ്ട്. രാജേഷിന്റെ മരണകാരണം കൊറോണമൂലമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഭാര്യ ഗീതാരാജേഷ് ലാബ് ടെക്നീഷ്യനാണ്. അശ്വിന്, ജിതിന് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: