ഡെറാഡൂണ്‍: നടതുറന്ന വിശ്വപ്രസിദ്ധമായ കേദാര്‍നാഥ് ക്ഷേത്രത്തിലെ ആദ്യ രുദ്രാഭിഷേകം പ്രധാനമന്ത്രിക്കായി നടത്തി ക്ഷേത്രഭരണാധികാരികള്‍. ഇന്ന് രാവിലെ 6.10നാണ് ഹിമാലയത്തിലെ ഖര്‍വാള്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം തുറന്നത്. കൊറോണ നിയന്തണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചടങ്ങില്‍ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. പുരോഹിതന് അടക്കം 16 പോരെ മാത്രമാണ് ക്ഷേത്രത്തില്‍ എത്തിയത്.
പ്രധാനമന്തിയ്ക്കായി നടതുറന്ന ശേഷമുള്ള ആദ്യ രുദ്രാഭിഷേകം നടത്തിയതായി കേദാര്‍നാഥ് ക്ഷേത്ര ഭരണ നിര്വകരണ സമിതി അംഗങ്ങള്‍ പ്രതികരിച്ചു. മഞ്ഞാല്‍ മൂടപ്പെട്ട പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം തുറക്കാനായി തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചത്. ലക്ഷക്കണക്കിനു ഭക്തര്‍ എത്തുന്ന തീര്‍ത്ഥാടനം ഇത്തവണ ആചാരങ്ങളില്‍ മാത്രം ഒതുക്കി നടത്താനാണ് തീരുമാനം.
ശങ്കരാചാര്യര്‍ പുനര്‍നിര്‍മ്മിച്ചതെന്ന് കരുതുന്ന കേദാര്‍നാഥ് ക്ഷേത്രം പതിനൊന്ന് ജേ്യോതിര്ലിംഗങ്ങളില് ഒന്നാണ്. മന്ദാകിനി നദിക്കരയിലുള്ള കേദാര്‍നാഥ് ക്ഷേത്രം ഏപ്രില്‍ അവസാനം മുതല്‍ കാര്‍ത്തിക പൂര്‍ണ്ണിമ വരെ മാത്രമേ ഭക്തര്‍ക്ക് തുറന്നു കൊടുക്കാറുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് പൂജിക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: