കൊച്ചി: ഉപയോഗിച്ച മാസ്ക്കുകള്‍ പൊതുസ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു. മാസ്ക്കുകള്‍ സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു.
കൊവിഡിനെ സംബന്ധിച്ച പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കുമ്പോൾ ഈ കേസും പരിഗണിക്കും. അതേസമയം സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക്ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം. മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെ കനത്ത പിഴചുമത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: