തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന സംസ്ഥാന മന്ത്രിസഭയിലെ ശകുനി ആണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനു സംഭവിച്ച വീഴ്ച കേന്ദ്രമന്ത്രി വി. മുരളീധരന് കഴിഞ്ഞദിവസം ഉയര്ത്തിക്കാട്ടിയരുന്നു. ഇതിനോടുള്ള പ്രതികരണമായി മുരളീധരന് രാഷ്ട്രീയ തിമിരാണെന്നാണ് കടകംപള്ളി പ്രതികരിച്ചത്. കടകംപള്ളിയുടെ ഈ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു സുരേന്ദ്രന്. വിമര്‍ശനം ഉന്നയിക്കുന്നവരെ അടച്ചാക്ഷേപിക്കുക അല്ല വേണ്ടത്. ഇത് കമ്യൂണിസ്റ്റ് രാജ്യം അല്ല, ജനാധിപത്യ രാജ്യമാണ്.
പിണറായി പറയുന്നതെല്ലാം മിണ്ടാതെ കേട്ടോണം എന്നതു ഇവിടെ നടപ്പാകില്ല. കേരളം എന്നാല്‍ പിണറായി എന്നല്ല. വീഴ്ചകളുണ്ടായാല്‍ അതു ഉന്നയിക്കാനാണ് മറ്റു പാര്‍ട്ടികള്‍ ഇവിടെയുള്ളത്. ഇടുക്കിയിലും കാസര്‍ഗോട്ടും അടക്കം കോവിഡ് പ്രതിരോധത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. അതു തുറന്നുകാട്ടുമ്പോള്‍ തിരുത്തുകയാണ് വേണ്ടത്. അല്ലാതെ, വ്യക്തിപരമായി ആക്ഷേപിക്കുക അല്ല. മന്ത്രിസഭയില്‍ അങ്ങേയറ്റം അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ മന്ത്രിയാണ് കടകംപള്ളി. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ കാര്യത്തില്‍ പോലും സംശയങ്ങളാണ്. ഇപ്പോഴും കോവിഡ് സ്ഥിരീകരിച്ചാല്‍ ഗള്‍ഫ്, ഗള്‍ഫ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൃത്യമായ പ്രൈമറി കോണ്റ്റാക്റ്റുകള് പോലും പലപ്പോഴും കണ്ടെത്താന്‍ സര്‍ക്കാരിന് ആകുന്നില്ല. ഓര്‍ഡിനന്‍സ് ഇറക്കി ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം സര്‍ക്കാര്‍ ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: