വടകര: മകനെ ഹെഡ്മാസ്റ്റര് ആക്കാന്‍ ഇളയിടം ഭാരതിവിലാസം എല്‍പിസ്കൂള്‍ മാനേജര്‍. ചട്ടം മറികടന്ന് പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം ശക്തം. ഇതിനായി നിലവിലെ ഹെഡ്മാസ്റ്റര് പി.വി അജിയെ വ്യാജ പരാതിയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പി.വി അജിയെ തിരിച്ചെടുക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വടകര ഡിഇഒ നല്കിയ ഉത്തരവ് മാനേജര്‍ നടപ്പിലാക്കുന്നില്ല. ഹെഡ്മാസ്റ്ററെ തിരിച്ചെടുക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അധികൃതര്‍ മാനേജരെ അയോഗ്യനാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്കൂളില്‍ വെച്ച് ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വ്യാജ പരാതിയാണ് ഹെഡ്മാസ്റ്ററെ നീക്കാന്‍ ആദ്യം മാനേജര്‍ സൃഷ്ടിച്ചത്. എന്നാല്‍ മാനേജരുടെ കുടുംബ സുഹൃത്തായ വ്യക്തിയാണ് ഈ പരാതിക്ക് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ നാദാപുരം എഇഒ സ്കൂളിലും കുട്ടിയുടെ വീട്ടിലും നേരിട്ട് ചെന്ന് അന്വേഷണം നടത്തുകയും പരാതി വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തതുമാണ്. എന്നിട്ടും തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് ഹെഡ്മാസ്റ്റര് അജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി അന്വേഷണം നടത്താനും വേണ്ട നടപടികള്‍ സ്വീകരിക്കാനും വടകര ഡിഇഒവിനു നിര്‍ദ്ദേശം നല്കി. അതനുസരിച്ചു ഡിഇഒ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് 2020 ഏപ്രില്‍ ഒന്നു മുതല്‍ തിരിച്ചെടുക്കണമെന്ന് ഉത്തരവിടുകയായിരുന്നു.
എന്നാല്‍ മാനേജര്‍ അതിന് വിസമ്മതിക്കുകയായിരുന്നു. സ്വന്തം മകനെ ഹെഡ്മാസ്റ്റര് ആക്കാനും സ്കൂളില്‍ കുട്ടികള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ മകന്റെ ഭാര്യയുടെ തസ്തികക്ക് ഭീഷണി ഉണ്ടാവാതിരിക്കാനുമാണ് മാനേജര്‍ ശ്രമിക്കുന്നതെന്നാണ് പരാതി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: