കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 24 വയസുള്ള അജാനൂര്‍ സ്വദേശിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ 1958 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 1923 പേരും ആശുപത്രികളില്‍ 35 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
തുടര്‍സാമ്പിളുകള്‍ ഉള്‍പ്പെടെ 4189 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതില്‍ 3179 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. 669 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി രണ്ട് പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 162 പേര് രോഗവിമുക്തരായി.
81 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
ഇന്നലെ രണ്ട് പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് ഒരാളും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഒരാളുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവില്‍ ജില്ലയില്‍ 14 പോസിറ്റീവ് കേസുകളാണഉള്ളത്. 92.3 % ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.
ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് നിര്‍വഹിച്ചു.
ജില്ലയില്‍ പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ചു വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കു വര്‍ധിച്ചു വരുന്നതായി കാണുന്നു. ഇത് കൊറോണ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കാനിടയുണ്ട്. പൊതുജനങ്ങള്‍ മാസ്ക് ധരിച്ചുകൊണ്ട് കൃത്യമായ സാമൂഹ്യ അകലം പാലിക്കണം. കടകള്‍ക്ക് മുമ്പില്‍ സാനിറ്റൈസര്‍ ഹാന്‍ഡ് വാഷിംഗ് സംവിധാനമൊരുക്കാന്‍ കടയുടമകള്‍ ശ്രദ്ധിക്കണം. ഉപയോഗിച്ച് കഴിഞ്ഞ മാസ്കുകള്‍ പൊതുയിടങ്ങളില്‍ അലക്ഷ്യമായി വലിച്ചറിയുന്നത് ഒഴിവാക്കി ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: