ന്യൂദല്‍ഹി:കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഉച്ചഭക്ഷണ പരിപാടിക്ക് കീഴില്‍ പാചകചെലവിനുള്ള (ധാന്യങ്ങള്‍, പച്ചക്കറികള്‍, എണ്ണ, സുന്ധനവ്യജ്ഞനങ്ങള്‍, ഇന്ധനം എന്നിവ സംഭരിക്കുന്നതിനായി) വാര്‍ഷിക കേന്ദ്ര വിഹിതം 10.99% വര്‍ദ്ധിപ്പിച്ച് 7,300 കോടി രൂപയില്‍ നിന്നും 8,100 കോടി രൂപയാക്കിയതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് പ്രഖ്യാപിച്ചുസംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിമാരും വിദ്യാഭ്യാസ സെക്രട്ടറിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷത്തെ ഏകദേശം 6,200 കോടി വരുന്ന ബാക്കി തുക ഇതിന് ചെലവഴിക്കാന്‍, സമഗ്ര ശിക്ഷയ്‌ക്ക് കീഴിലെ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തി അനുമതി നല്‍കും. അതോടൊപ്പം ഇതിന് പ്രത്യേകമായി 4,450 കോടി രൂപ ആദ്യപാദത്തിലേക്ക് ഗ്രാന്റായി വിതരണം ചെയ്യുമെന്നും ശ്രീ. പൊക്രിയാല്‍ അറിയിച്ചു. ഈ വിഹിതം ഉപയോഗിക്കുന്നതിനും അടുത്ത ഗഢു സമയത്തിന് വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിനുമായി സമഗ്ര ശിക്ഷയ്‌ക്ക് കീഴില്‍ അനുവദിച്ച തുക എത്രയും വേഗം സംസ്ഥാന നിര്‍വഹണ കമ്മിറ്റികള്‍ക്ക് കൈമാറാന്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിക്കുന്നതിനും പഠനം തുടരുന്നതിനുമായി ആഭ്യന്തരമന്ത്രാലയം പുസ്തകശാലകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.
അടച്ചിടലിന്റെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള പോഷകാഹാരം ലഭിക്കുന്നതിനായി ഉച്ചഭക്ഷണത്തിന് കീഴില്‍ റേഷന്‍ ലഭ്യമാക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. വേനലവധിക്കാലത്തും ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന നാഴിക്കല്ലായ പ്രഖ്യാപനവും മന്ത്രി നടത്തി. അതിനായി 1600 കോടി രൂപയുടെ അധിക ചെലവുണ്ടാകും. അതിനുപുറമെ ഉച്ചഭക്ഷണ പദ്ധതിക്ക് കീഴില്‍ ഇതിനുവേണ്ടി പ്രത്യേകമായി 2,500 കോടി രൂപയുടെ അധിക ഗ്രാന്റ് ആദ്യപാദത്തില്‍ നല്‍കി.
കോവിഡ്-19ന്റെ ഇന്നത്തെ സ്ഥിതിവിശേഷം ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ ഈ സാഹചര്യം, വിദ്യാര്‍ത്ഥികളുടെ സുരക്ഷയും അക്കാദമിക ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കാനും പരീക്ഷണം നടത്താനുമുള്ള അവസരമാണെന്നും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി പറഞ്ഞു. നൊവല്‍ കൊറോണാ വൈറസിനെതിരായ പോരാട്ടം ജനങ്ങള്‍ നയിക്കുന്നതായി മാറിയെന്ന് ‘മന്‍ കി ബാത്’ പരിപാടിയില്‍ പ്രധാനമന്ത്രിയും പറഞ്ഞതായി മന്ത്രി സൂചിപ്പിച്ചു. വ്യാപാരമാകട്ടെ, ഓഫീസുകളാകട്ടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളാകട്ടെ, അല്ലെങ്കില്‍ മെഡിക്കല്‍ മേഖലയാകട്ടെ എല്ലാവരും കൊറോണ വൈറസിന് ശേഷമുള്ള കാലത്തെ മാറ്റങ്ങള്‍ സ്വീകരിക്കുകയാണ്. നമ്മുക്ക് ഒന്നിച്ച് ഈ രോഗത്തെയും സാഹചര്യത്തെയും നേരിടാന്‍ കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
നമ്മുടെ 33 കോടി വിദ്യാര്‍ത്ഥികള്‍ക്കും ഒരു ബുദ്ധിമുട്ടും അഭിമുഖീകരിക്കാതെ അവരുടെ വിദ്യാഭ്യാസം തുടരുന്നതിനാണ് നമ്മുടെ പൂര്‍ണ്ണപരിശ്രമമെന്ന് ശ്രീ പൊക്രിയാല്‍ പറഞ്ഞു. അതിനായി ദിക്ഷാ, സ്വയം, സ്വയംപ്രഭ, വിദ്യാധന്‍ 2.0, ഇ-പാഠശാല, ദൂരദര്‍ശന്റെ വിദ്യാഭ്യാസ ടി.വി ചാനലുകള്‍, ഡിഷ് ടി.വി, ടാറ്റാ സ്‌കൈ, ജിയോ, എയര്‍ടെല്‍ ഡി.ടി.എച്ച് തുടങ്ങിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വേദികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രയത്‌നങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു വിദ്യാഭ്യാസ കലണ്ടറും എന്‍.സി.ഇ.ആര്‍.ടി പുറത്തിറക്കിയിട്ടുണ്ട്, സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രാദേശിക സാഹചര്യമനുസരിച്ച് അത് സ്വീകരിക്കാം. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ നമുക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ തയാറാക്കേണ്ടതുമുണ്ട്.
കേന്ദ്രീയവിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും അനുവദിച്ചിട്ടും, ഭൂമിയുടെ ലഭ്യതയോ അല്ലെങ്കില്‍ മറ്റു പരിമിതികളോ കാരണം ഇതുവരെ ആരംഭിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ എത്രയൂം വേഗം ഭൂമി കൈമാറണമെന്ന് പൊക്രിയാല്‍ അഭ്യര്‍ത്ഥിച്ചു. എങ്കിലേ കുട്ടികള്‍ക്ക് ഇതുകൊണ്ടുള്ള ഗുണം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ബോര്‍ഡ് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ആരംഭിക്കാനും ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ സി.ബി.എസ്.ഇക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കികൊടുക്കാനും എല്ലാ സംസ്ഥാനങ്ങളോടും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും അവതരിപ്പിച്ച എല്ലാ പ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും പൊക്രിയാല്‍ ശ്രദ്ധയോടെ കേട്ടു. വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി മാനവവിഭശേഷി മന്ത്രാലയം നല്‍കിയ എല്ലാ സാദ്ധ്യമായ സഹായങ്ങളെയും സംസ്ഥാനങ്ങള്‍ അഭിനന്ദിച്ചു. വിദ്യാഭ്യാസമേഖലയില്‍ നടത്തിയ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര മന്ത്രി എല്ലാ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നന്ദി അറിയിക്കുകയും, ഈ ബുദ്ധിമുട്ടേറിയകാലത്ത് മന്ത്രാലയം പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കുമെന്നും, കോവിഡിനെതിരെ നാം ഒന്നിച്ച് പോരാടുമെന്നും കൂട്ടിച്ചേര്‍ത്തു.
22 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരും 14 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: