ഗുവാഹത്തി : പ്രതിസന്ധികള്‍ക്കിടയിലും ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ പിന്തുണയ്‌ക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ച് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍.
കോവിഡ് മഹാമാരിയുടെ വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജീവന്‍ പണയം വെച്ചാണ് അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും അസം മുഖ്യമന്ത്രി അറിയിച്ചു.
പ്രതിദിനം നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് മാധ്യമ പ്രവര്‍ത്തകര്‍ കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥ താരങ്ങളാണ് അവര്‍. അവരുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുകൊണ്ട് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും സോനോവാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: