ന്യൂദല്‍ഹി: ലോകത്തെ നിശ്ചലമാക്കിയ കൊറോണ വൈറസ് എങ്ങനെ, ഏതു തരത്തില്‍ ജനങ്ങളിലേക്കെത്തുന്നെന്ന ചോദ്യത്തിന് ഇന്നും ആരോഗ്യ വിദഗ്ധര്‍ക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല. ചുമയും പനിയും തൊണ്ടവേദനയും രോഗലക്ഷണങ്ങളായി കണ്ട സ്ഥാനത്ത് ഇപ്പോള്‍ വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണ് കാണുന്നത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമ്പോള്‍ മനുഷ്യശരീരത്തിലുണ്ടാകുന്ന പല ലക്ഷണങ്ങളും കൊറോണയുടെയും ലക്ഷണമാകാമെന്നാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തുന്നത്.
രുചിയും മണവും നഷ്ടപ്പെടുക
രുചിയും മണവും കൃത്യമായി തിരിച്ചറിയാനാകാത്തത് കൊറോണ രോഗലക്ഷണമായി നേരത്തെ തന്നെ പലരും ഉന്നയിച്ചിരുന്നു. മാര്‍ച്ച് അവസാന ദിവസങ്ങളില്‍ ബ്രിട്ടണിലെ കൂടുതല്‍ രോഗികളിലും ഈ ലക്ഷണം കണ്ടതായാണ് റിപ്പോര്‍ട്ട്. രോഗ ലക്ഷണമായി ഇത്തരം സാഹചര്യത്തെ കാണാത്തതിനാല്‍ പുറത്തിറങ്ങി നടന്ന് സമൂഹവ്യാപനം ഉണ്ടാക്കിയതിന് കാരണമായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടണിന് പുറമെ വിവിധ രാജ്യങ്ങളിലായി പല സ്ഥലങ്ങളിലും രോഗികള്‍ക്ക് രുചിയും മണവും നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വിറയല്‍
രോഗികളില്‍ പുതുതായി കണ്ടുവരുന്ന ലക്ഷണമാണ് കടുത്ത വിറയല്‍. ഉച്ച സമയങ്ങളിലും അമിത വിറയല്‍ ഉണ്ടാകുന്നത് കൊറോണ ലക്ഷണമാകാം. ശരീരം ആസകലം വിറയലുണ്ടായില്ലെങ്കിലും കൈകളിലെ വിറയലും രോഗലക്ഷണമായി ഇപ്പോള്‍ കണക്കാക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഇത്തരം ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കുകയാണ്.
പേശീവേദന
പ്രായമായവരില്‍ സ്ഥിരമായി കണ്ടുവരുന്ന പേശികളിലെ വേദനയും കൊറോണ ലക്ഷണമായേക്കാം. അമേരിക്കയില്‍ 14.8 ശതമാനം കൊറോണ രോഗികളിലും പേശികളില്‍ അമിത വേദന കണ്ടിരുന്നു. കൊറോണ മൂലം ശരീരത്തിന്റെ പ്രവര്‍ത്തനം നടക്കാത്തതാണ് പേശികളില്‍ വേദനയുണ്ടാകുന്നത്.
തലവേദന
തുടര്‍ച്ചയായി ഉണ്ടാകുന്ന തലവേദനയും കൊറോണ രോഗികളില്‍ സ്ഥിരമായി ഉണ്ടാകുന്നെന്നാണ് വിലയിരുത്തല്‍. പുരികത്തിന്റെ വശങ്ങളിലാണ് വേദന.
കണ്ണുകള്‍ ചുവക്കുന്നു
കണ്ണുകളിലുണ്ടാകുന്ന ചൊറിച്ചിലും ചുവപ്പ് നിറവും കൊറോണ ലക്ഷണമായേക്കാമെന്നാണ് പുത്തന്‍ വിലയിരുത്തല്‍. പല രോഗികളിലും രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും കണ്ണുകളില്‍ ചൊറിച്ചിലുണ്ടാകാറുണ്ടെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: