കൊച്ചി: സമൂഹ അടുക്കളകള്‍ക്കായി സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കായിരുന്നെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്. പ്രവര്‍ത്തനം ആരംഭിച്ച് നാളിതുവരെ സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ നടത്തിപ്പിനായി ഒരു രൂപ പോലും നല്‍കിയിട്ടില്ല. കോര്പ്പറേഷന് ഫണ്ട് ഉപയോഗിച്ചാണ് സാമൂഹിക അടുക്കള നടത്തിക്കൊണ്ട് പോകുന്നത്.
സര്‍ക്കാര്‍ സഹായം നല്‍കാതെ ഇനിയും ഇത്തരത്തില്‍ തന്നെ തുടര്‍ന്നുകൊണ്ട് പോവുകയാണെങ്കില്‍ കോപ്പറേഷന് ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം നല്കാന് പോലും സാധിക്കില്ല. മാര്‍ച്ച് 26നാണ് കൊച്ചി കോര്‍പറേഷനില്‍ സമൂഹ അടുക്കളകള്‍ക്ക് തുടങ്ങിയത്. ആദ്യം അഞ്ചെണ്ണം തുടങ്ങി. പക്ഷെ ഇത് പോരെന്ന് ജില്ലാ ഭരണകൂടം വിമര്‍ശനം ഉന്നയിച്ചതോടെ കുടുംബശ്രീയുമായി ചേര്‍ന്ന് 12 എണ്ണം കൂടി ആരംഭിച്ചു. പ്രതിദിനം പതിനായിരത്തോളം ആളുകള്‍ക്ക് ഇതുവഴി ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.
ഇതിന്റെ നടത്തിപ്പിനുള്ള ചെലവിനായി പലതവണ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. കുടുംബശ്രീ മിഷന് വഴി 50,000 വാഗ്ദാനം ചെയ്തെങ്കിലും ഇത് വാക്കില്‍ മാത്രം ഒതുങ്ങി. ആകെ 6000 കിലോ അരിമാത്രമാണ് ലഭിച്ചത്. ഇനിയും സഹായം ലഭിച്ചില്ലെങ്കില്‍ കേര്പ്പറേഷന് സാമ്പത്തിക പ്രതിസന്ധിയില്‍ ആകുമെന്നും സൗമിനി ജെയിന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: