കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ കോവിഡ്19 പുതിയ പോസിറ്റീവ് കേസുകളില്ല. ജില്ലയില്‍ 2023 പേര് നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 1986 പേരും ആശുപത്രികളില്‍ 37 പേരുമാണുള്ളത്. തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ 4112 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. 3104 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. 691 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതുതായി 8 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. രോഗബാധ സ്ഥിരീകരിച്ച 160 പേരാണ് രോഗവിമുക്തരായത്. 234 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. നിലവില്‍ ജില്ലയില്‍ 15 പോസിറ്റീവ് കേസുകളാണുള്ളത്. 91.4% ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: