തൃശൂര്‍: കൊറോണ കാലഘട്ടത്തിലും കര്‍മ്മനിരതരായി മെഡിക്കല്‍ കോളേജ് സേവാഭാരതി.കഴിഞ്ഞ 17 വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കിക്കൊണ്ട് നിശബ്ദസേവനത്തിന്റെ ഗാഥ രചിക്കുകയാണ് ഇവര്‍.
മെഡിക്കല്‍ കോളേജിലെ രോഗികളായ സഹോദരങ്ങള്‍ക്കായി മുടക്കം കൂടാതെ നടന്നുവരുന്ന ഉച്ചഭക്ഷണ വിതരണത്തിനുപുറമെ, നാളിതേവരെ മുടങ്ങാതെ നടന്നുവരുന്ന തിരുവോണ സദ്യ, പാവപ്പെട്ട രോഗികള്‍ക്കുള്ള വിവിധ സഹായങ്ങള്‍, വസ്ത്രവിതരണം, ആംബുലന്‍സ് സേവനം, ആശുപത്രി ശുചീകരണം, വീല്‍ചെയര്‍ അടക്കമുള്ള മെഡിക്കല്‍ അനുബന്ധ ഉപകരണങ്ങളുടെ വിതരണം, കുടിവെള്ള വിതരണം അങ്ങനെ അനവധി പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി ഏറ്റെടുത്തു നടത്തിവരുന്നത്.
ഇതോടൊപ്പമാണ് കൊറോണ കാലഘട്ടത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ സേവാഭാരതി ഏറ്റെടുത്ത് നടത്തുന്നത്. നിത്യേനയുള്ള ഉച്ചഭക്ഷണ വിതരണത്തിനു പുറമെ വൈകുന്നേരത്തെ ഭക്ഷണവിതരണവും സേവാഭാരതി ഏറ്റെടുത്തു നടത്തുന്നു. 2019 നവംബര്‍ മാസത്തില്‍ തുടക്കം കുറിച്ച ദൈനംദിന രക്തദാന സേവാനം ഈ കൊറോണ കാലഘട്ടത്തിലും തുടരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സേവാഭാരതി പ്രവര്‍ത്തകര്‍ രക്തദാന സേവനത്തില്‍ പങ്കാളികളാകുന്നു. ആംബുലന്‍സ് സേവനം, നിത്യോപയോഗ സാധനങ്ങളുടെ സൗജന്യ വിതരരണം, മരുന്നുവിതരണം അങ്ങനെ അനേകം സേവന പ്രവര്‍ത്തനങ്ങളുമായി മെഡിക്കല്‍കോളേജ് സേവാഭാരതി നിശബ്ദ പ്രവര്‍ത്തനത്തിലാണ്. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചുകൊണ്ടുള്ള സേവനങ്ങള്‍ക്ക് നിലവില്‍ ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകന്റെ സേവനവും ലഭ്യമാണ്.
തൃശൂര്‍: മതിലകം പഞ്ചായത്തിലെ പോലീസ് സ്റ്റേഷന്, വില്ലജ് ഓഫീസുകള്‍, പഞ്ചായത്ത്, റേഷന്‍ കടകള്‍, ചന്തകള്‍, ഷോപ്പിങ് കോംപ്ലക്സ്സുകള്‍, ആശുപത്രി കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ തൃക്കണ്ണാ മതിലകം സേവാഭാരതിയുടെ നേതൃത്വത്തില്‍ അണു വിമുക്തമാക്കി. സെക്രട്ടറി ശ്രീകേഷ് തോട്ടാരത്ത്, മധുസൂദനന് നന്നാട്ട്, ശ്രീജിത്ത് തറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
മതിലകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വോളന്റിയര്‍മാരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി തൃക്കണ്ണാമതിലകം സേവാഭാരതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഒട്ടനവധി വീടുകളിലേക്ക് ആവശ്യമായ സാധനകളും രോഗികള്‍ക്ക് മരുന്നുകളും എത്തിച്ചു നല്കി.
കൊടുങ്ങല്ലൂര്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും സേവാഭാരതി. മാസ്ക്കുകള്‍ വിതരണം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: റോഷിന് സേവാഭാരതി പ്രസിഡണ്ട് പി.എന്‍. രാജന് മാസ്ക്കുകള്‍ കൈമാറി. മേത്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗായത്രിയും അരാകുളം സബ്സെന്ററില്‍ ഡോ. പ്രിന്‍സിയും ഏറ്റുവാങ്ങി, സേവാഭാരതി ജനറല്‍ സെക്രട്ടറി കെ.ദിലീപ്.കുമാര്‍, സെക്രട്ടറി ഒ. പി. സുരേഷ്, നഗരസഭാ കൗണ്‍സിലര്‍ സന്ധ്യാ അനൂപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നഴ്സ്മാര് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: