ഇരിട്ടി: ആറളം ഫാമിലെ കാട്ടാനകളെ വനത്തിലേക്ക് കടത്താനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചു. കണ്ണൂര്‍, ആറളം ഡിഎഫ്ഒമാരുടെ നേതൃത്വത്തില്‍ അറുപതോളം വരുന്ന വനപാലക സംഘമാണ് ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനായി എത്തിയത്. രാവിലെ 8 മണിയോടെ നടത്തിയ ശ്രമത്തിനൊടുവില്‍ ബ്ലോക്ക് നാലില്‍ നാല് ആനകളെ കണ്ടെത്തി. ഇവയെ വനത്തിലേക്ക് കടത്തി വിടാനുള്ള ശ്രമത്തിനൊടുവില്‍ നാലെണ്ണം വീണ്ടും ഫാമിലേക്ക് തിരിച്ചുപോയി. രണ്ടെണ്ണത്തെ കോട്ടപ്പാറവഴി വനത്തിലേക്ക് കടത്തിവിട്ടു. മുപ്പതോളം ആനകള്‍ ഫാമിന്റെ അധീന മേഖലയില്‍ ഉള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പത്തോളം ആനകള്‍ മാത്രമാണുള്ളതെന്നാണ് വനം വകുപ്പിന്റെ വാദം.ആറളം ഡിഎഫ്ഒ എ. സജ്ന, കണ്ണൂര്‍ ഡിഎഫ്ഒ രാജന്, ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് എ. സോളമന്, കൊട്ടിയൂര്‍ റേഞ്ചര്‍ ബിനു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ആനയെ തുരത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: