ബെംഗളൂരു: കൊറോണയുടെ പശ്ചാത്തലത്തില്‍ ദുര്‍ബലമായ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ജലസംരക്ഷണത്തിലും ജലസേചനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഈ മഴക്കാലം കാര്‍ഷിക മേഖലയില്‍ നല്ല വിളവെടുപ്പ് നല്‍കുമെന്ന് അധികൃതര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
ഗ്രാമവികസന മന്ത്രാലയവും (എംആര്‍ഡി) ജല്‍ശക്തി മന്ത്രാലയവും നല്കുന്ന പദ്ധതികള്‍ പരിഗണിക്കണമെന്നും മഴക്കാലത്ത് ജലസംരക്ഷണത്തിനായി ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. ജല സംഭരണികള്‍, പഴയ കിണറുകള്‍, കുളങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ പരമ്പരാഗത ജലാശയങ്ങളെക്കുറിച്ചും വേഗത്തിലും സമഗ്രവുമായ സര്‍വെ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ നടത്തണം.
ഇത്തരം ജലാശയങ്ങള്‍ക്ക് ചുറ്റുമുള്ള കൈയേറ്റങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കൂടാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ജിഎസ്) പ്രകാരം ജലാശയങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും കേന്ദ്രം നിര്‍ദേശിച്ചു.
2020-21 വര്‍ഷം ഇന്ത്യയില്‍ സാധാരണ മഴക്കാലമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതോടെ ഈ വര്‍ഷം രാജ്യത്തെ ഭക്ഷ്യധാന്യ ഉല്പാദന ലക്ഷ്യം 298.3 ദശലക്ഷം ടണ്ണായി നിശ്ചയിച്ചിരിക്കുകയാണ് കാര്‍ഷിക മന്ത്രാലയം. ഈ കണക്ക് രാജ്യത്തെ നടപ്പുവര്‍ഷത്തെ റെക്കോര്‍ഡ് വരുമാനത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്. കൊറോണ പ്രതിസന്ധി മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ ഈ വിളവെടുപ്പ് സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
വരുന്ന മഴക്കാലത്തേക്ക് ജലം സംഭരിക്കാന്‍ ലഭ്യമായ എല്ലാ സ്രോതസ്സുകളും പരമാവധി ഉപയോഗപ്പെടുത്തുന്നത് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരിക്കുന്ന ജലസംരക്ഷണത്തിനും ജലസേചന പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ ഗ്രാമ വികസന വകുപ്പ് നടപ്പാക്കുന്ന മറ്റ് പദ്ധതികള്‍ക്ക് കീഴിലുള്ള നിരവധി അനുബന്ധ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
സ്വച്ഛ് ഭാരത് മിഷന്റെ കീഴില്‍ നിലവിലുള്ള ജലസ്രോതസ്സുകളുടെ വര്‍ധനവ്, ഭൂഗര്‍ഭജല ശുദ്ധീകരണം, മഴവെള്ള സംഭരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം പ്രത്യേകമായി ആവശ്യപ്പെട്ടു. കൂടാതെ പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജനയുടെ കീഴിലുള്ള നീരൊഴുക്ക് വികസന പദ്ധതിയിലെ അറ്റകുറ്റപ്പണികളും മറ്റു ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: