Categories: Kozhikode

പതിനാറുകാരനെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി; മുസ്ലീംലീഗിന്റെ ഷഹീന്‍ബാഗ് സമര നേതാവ് അറസ്റ്റില്‍

യുഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ചെയര്‍മാനും മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കൗണ്‍സില്‍ അംഗവുമായ കോളിക്കല്‍ സ്വദേശി ഒ കെ മുഹമ്മദ് കുഞ്ഞിയെയാണ് ഇന്നു രാവിലെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്

Published by

കോഴിക്കോട്: പതിനാറുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മുസ്ലീംലീഗ് നേതാവ് അറസ്റ്റില്‍. യുഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ചെയര്‍മാനും മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കൗണ്‍സില്‍ അംഗവുമായ കോളിക്കല്‍ സ്വദേശി ഒ കെ മുഹമ്മദ് കുഞ്ഞിയെയാണ് ഇന്നു രാവിലെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.  

മാര്‍ച്ച് 19 നാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടുജോലിക്കെന്ന് പറഞ്ഞ് 16 വയസ്സുകാരനെ വിളിച്ചു വരുത്തി കുഞ്ഞി പീഡിപ്പിക്കുകയായിരുന്നു.  കട്ടിപ്പാറയിലെ മുതിര്‍ന്ന യുഡിഎഫ് നേതാവാണ് ഇയാള്‍. പൗരത്വ നിയമത്തിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ബാഗ് സമരത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളുമാണ് ഒ.കെ.എം കുഞ്ഞി.

ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇയാള്‍ക്കെതിരെ കേസെടുക്കാനായി പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.  പ്രതി ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടുപിടിക്കാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക