കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷനും സംവിധായകനുമായ കമല്‍ എന്ന കമാലുദീന് മുഹമ്മദ് മജീദിനെതിരേ, ക്രിമിനല്‍ നടപടി എടുക്കാത്തതോടെ സര്‍ക്കാരിന്റെ സ്ത്രീപക്ഷ വാദം നുണയെന്ന് തെളിയുന്നു. സിനിമാ രംഗത്തെ ലൈംഗിക ചൂഷണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടിനെ അപഹസിക്കലുമാകുന്നു.
ചൂഷണ വിധേയയായ നടിയുടെ വക്കീല്‍ നോട്ടീസിലെ വെൡപ്പെടുത്തലുകള്‍ ക്രിമിനല്‍ നടപടി അനിവാര്യമാക്കുന്നതാണ്. ഇങ്ങനെയൊരു കേസ് ഒത്തുതീര്‍ക്കാനാവില്ല. പരാതി കിട്ടിയില്ലെങ്കില്‍ പോലും സ്ത്രീയെ അപഹസിച്ചുവെന്നും അപമാനിച്ചുവെന്നും ആരോപിച്ച് കേസെടുത്ത ചരിത്രമുണ്ട് കേരള പോലീസിനും പിണറായി സര്‍ക്കാരിനും. പത്തനംതിട്ട ബസ്സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ സാമൂഹ്യ മാധ്യമത്തില്‍ വാര്‍ത്തയാക്കിയതിന് യുവാവിനെ അറസ്റ്റ് ചെയ്ത കേസിന് പറഞ്ഞ കാരണങ്ങൡലൊന്ന് വനിതയായ എംഎല്‍എയുടെ പേര് പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു. എന്നാല്‍, ബലാത്സംഗം ചെയ്തുവെന്ന ആക്ഷേപം
ഉയര്‍ന്നിട്ടും ക്രമിനല്‍-നിയമ നടപടികള്‍ ഈ കേസില്‍ ഇല്ല.മലയാള സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് (റിട്ട) ഹേമ കമ്മീഷന് 2019 ഡിസംബര്‍ 30 ന് സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്കി. ഉര്‍വശി ശാരദ, സര്‍ക്കാര്‍ പ്രതിനിധി കെ.ബി. വത്സലകുമാരി ഐഎഎസ് എന്നിവരുടെ 300 പേജ് റിപ്പോര്‍ട്ടില്‍ ചൂഷണം നടക്കുന്നുവെന്നും പരിഹാരങ്ങള്‍ ഇന്നതാണെന്നും നിര്‍ദേശിച്ചു. ജില്ലാ ജഡ്ജിന്റെ മേല്‍നോട്ടത്തില്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നും ക്രമിനല്‍ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പക്ഷേ, സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നത് മറ്റൊരു കാര്യം. അതൊന്നുമില്ലെങ്കിലും ആരോപിതനായ ‘പ്രതി’ക്കെതിരേ, അതും പ്രതി കുറ്റം വിശദീകരിച്ച് നിഷേധിച്ച് ‘സമ്മതിച്ച’ സ്ഥിതിക്ക് നടപടിയില്ലാത്തത് സിനിമാ മേഖലയില്‍ത്തന്നെ ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: