വഡോധര: ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ വീടുകളിലും ചെറിയ കളികളും വിനോദപരിപാടികളുമായി തുടരുകയാണ് മിക്ക കുടുംബങ്ങളും. എന്നാല്‍, ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ വഴി ഓണ്‍ലൈനായി ലൂഡോ ഗെയിം കളിച്ച ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ മര്‍ദനം. വഡോധരയിലാണ് സംഭവം. അഭയം ഹെല്‍പ്പ്ലൈനിനെ കൗണ്‍ലിസര്‍മാര്‍ നല്കുന്ന വിവരം അനുസരിച്ച് സംഭവം ഇങ്ങനെ- 24 വയസുകാരിയായ യുവതിയും ഭര്‍ത്താവും മാത്രമാണ് വിട്ടീല്‍ താമസിച്ചിരുന്നത്. ലോക്ക്ഡൗണ്‍ സമയത്തും പുറത്തു സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാന്‍ ഭര്‍ത്താവായ യുവാവ് പലപ്പോഴും തയാറായി. ഇതു തടയാനായാണ് മൊബൈല്‍ ഫോണില്‍ വളരെ പ്രചാരത്തിലുള്ള ലൂഡോ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ ഭാര്യ നിര്‍ബന്ധിച്ചത്. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഭര്‍ത്താവ് ലൂഡോ കളിച്ചു. എന്നാല്‍, മൂന്നു നാലു റൗണ്ടുകളില്‍ തുടര്‍ച്ചയായി ഭര്‍ത്താവിനെ ഭാര്യ പരാജയപ്പെടുത്തി. ഇതില്‍ നാണക്കേട് തോന്നിയ ഭര്‍ത്താവ് ഭാര്യയുമായി വാക്കുതര്‍ക്കമായി. വാക്കുതര്‍ക്കം അസഭ്യവര്‍ഷത്തിലേക്കും തുടര്‍ന്ന് മര്‍ദനത്തിലേക്കും വഴിമാറി. തറയില്‍ വീണ യുവതിയെ ഭര്‍ത്താവ് ചവിട്ടിയതോടെ നട്ടെല്ല് പൊട്ടുകയായിരുന്നു. ഭര്‍ത്താവ് തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
കളിയില്‍ തോല്‍പ്പിച്ചതിന്റെ വൈരാഗ്യത്തിനപ്പുറം ഭാര്യ തന്നേക്കാള്‍ ബുദ്ധിമതിയാണെന്ന വിചാരം നേരത്തേ മുതലേ ഭര്‍ത്താവിന് ഉണ്ടായിരുന്നെന്ന് യുവതി കൗണ്‍സിലര്‍മാരോട് പറഞ്ഞു. ഭര്‍ത്താവില്‍ നിന്നു വേര്‍പിരിയണമെന്ന് യുവതിയുടെ കുടുംബം അറിയിച്ചെങ്കിലും തുടര്‍ന്നു നടത്തിയ കൗണ്‍സിലിങ്ങില്‍ ഭര്‍ത്താവ് പരസ്യമായി മാപ്പുപറയുകയും യുവതി പോലീസില്‍ പരാതി നല്‍കുന്നതിനെ എതിര്‍ക്കുകയും ചെയ്തു. കുറച്ചു നാള് മാതാപിതാക്കളൊടൊപ്പം കഴിഞ്ഞ ശേഷം ഭര്ത്താനിനൊപ്പം പോകാമെന്ന തീരുമാനത്തിലാണ് യുവതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: