മുംബൈ: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ കായികതാരങ്ങളെല്ലാം വീടുകളില്‍ വിശ്രമത്തിലാണ്. എന്നാല്‍, തങ്ങളുടെ ആരാധകരുമായി നിരന്തരം സോഷ്യല്‍മീഡിയയിലൂടെ ആശയസംവാദം നടത്തുന്നുണ്ട് മിക്ക താരങ്ങളും. ഇന്‍സ്റ്റഗ്രാമിലടക്കം ചോദ്യത്തോരങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് കാരങ്ങളുടെ ട്രെന്‍ഡിങ് പരിപാടി. അതിനൊന്നായി മാറുകയാണ് ഇന്ത്യന്‍ താരങ്ങളുമായി ക്രിക്കറ്റര്‍ യുവരാജ് സിങ് നടത്തുന്ന വീഡിയോ ചോദ്യോത്തരം. ഇത്തവണ ലോകത്തെ തന്നെ മികച്ച പേസറായ ജസ്പ്രിത് ബുംറയാണ് യുവരാജിന്റെ ഇരയായത്. വേഗതയില്‍ ഉത്തരം നല്‍കേണ്ട അഞ്ചു ചോദ്യങ്ങളുമായാണ് ബുംറയെ യുവരാജ് കുരുക്കിയത്. പലചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറാന്‍ ബുംറ ശ്രമിച്ചെങ്കിലും യുവരാജ് വിട്ടില്ല.
ശാരീരികക്ഷമതയുടെ കാര്യത്തില്‍ മാതൃകയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ആണോ ഫുട്ബോളര് സ്ലാറ്റന് ഇബ്രാഹിമോവിച്ചിനെയാണ് തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് കൂടുതല്‍ ആലോചന ഇല്ലാതെ ബുംറ മറുപടി നല്കി. പൊതുവില്‍ ശാരീരകക്ഷമതയുടെ കാര്യത്തില്‍ ഞാന്‍ ഇബ്രാഹിമോവിച്ചിനെ തെരഞ്ഞെടുക്കും. അടുത്ത ചോദ്യം ബുംറയെ ശരിക്കും വലച്ചു. സച്ചിനാണോ കോഹ്ലിയാണ് മികച്ച ബാറ്റ്സ്മാന് എന്നായികുന്നു യുവിയുടെ ചോദ്യം. ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയെങ്കിലും യുവിയുടെ സമ്മര്‍ദം സഹിക്കാതെ വിവരണത്തോടെ ബുംറ ഉത്തരം നല്കി. നാലു വര്‍ഷമേ ആയിട്ടുള്ളൂ ഞാന്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു തുടങ്ങിയിട്ട്. മേല്പറഞ്ഞ രണ്ടു കളിക്കാരേയും അളക്കാന്‍ തക്ക അനുഭവസമ്പത്ത് എനിക്കില്ല. എന്നേക്കാള്‍ എത്രയോ ഏറെ ക്രിക്കറ്റ് കളിച്ചവരാണ് അവര്‍. ഉദാഹരണത്തിന് താങ്കള്‍ ആണോ ധോണി ആണോ മികച്ചതെന്ന് ചോദിച്ചാലും ഇതേ ഉത്തരം തന്നെയാകും ഞാന്‍ നല്‍കുക. രണ്ടുപേരും ഒരുപോലെ ബഹുമാനം അര്‍ഹിക്കുന്നവരാണ്. അടുത്ത ചോദ്യത്തിലേക്ക് പോകാമെന്ന് പറഞ്ഞിട്ടും യുവി വിട്ടില്ല. ഒടുവില്‍ ബുംറ പറഞ്ഞു, പാജി (സച്ചിന്) ലോകമെമ്പാടും ഏറെ ആരാധകരുള്ള താരമാണ് അദ്ദേഹം. അതുകൊണ്ട് സച്ചിനെ തെരഞ്ഞെടുക്കുന്നു എന്ന് ബുംറ.
തൊട്ടടുത്ത ചോദ്യവും ബുംറയെ കുരുക്കി. അശ്വന് ആണോ ഹര്ഭജന് സിങ്ങാണോ താങ്കള്‍ക്ക് ഇഷ്ടപ്പെട്ട ബൗളര്‍. എന്തിനാണ് ഇത്തരം വിവാദമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നായികുന്നു യുവിയോടുളള ബുംറയുടെ മറുപടി. അശ്വിനുമായി ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാല്‍, ഹര്‍ഭജന്റെ ബൗളിങ് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ട് ഞാന്‍ ഹര്ഭജന് എന്നു പറയുന്നു. അടുത്ത ചോദ്യം യുവരാജ് ആണോ ധോണി ആണോ മികച്ച കളിക്കാരന് എന്നതായിരുന്നു. എന്നാല്‍, ഇതിനു മറുപടി നല്കാന് ബുംറ തയാറായില്ല. നിങ്ങള്‍ ഇരുവരും ഇന്ത്യയ്ക്കായി നിരവധി മത്സരങ്ങള്‍ ഒന്നിച്ചു ജയിപ്പിക്കുന്നത് കണ്ട ഒരാളാണ് ഞാന്‍. അതുകൊണ്ട് ഇവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ സാധിക്കില്ല, ഞാന്‍ ഇരുവരുടേയും ആരാധകനാണെന്നായിരുന്നു ബുംറയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: