തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ കൊവിഡിന്റെ സമൂഹവ്യാപനമില്ലെന്നും ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. പ്രവാസികളെ കൂട്ടത്തോടെ മടക്കി കൊണ്ടു വരാൻ ഈ ഘട്ടത്തിൽ സാധിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
തിരിച്ചു വരുന്ന പ്രവാസികളെ സ്വീകരിക്കാൻ സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. ചില ജില്ലകളിൽ 15000 പേരെ വരെ പ്രതീക്ഷിക്കുന്നുണ്ട്. ഈ ഒരു ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങി വരാൻ എല്ലാവർക്കും താത്പര്യമുണ്ടാകും എന്നാൽ അതു പ്രായോഗികമായ കാര്യമല്ല.ഇക്കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളും കർശനമായ നിരീക്ഷണവും ഉണ്ടാവും.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വന്നതില്‍ വിഷമമുണ്ടെങ്കിലും ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു. എവിടെ നിന്ന് വൈറസ് പകര്‍ന്നുവെന്ന് വ്യക്തതയില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചതോടെയാണ് സംസ്ഥാനത്ത് സമൂഹവ്യാപമുണ്ടെന്ന് സംശയത്തിന് ഇടനല്‍കിയത്. കേരളത്തില്‍ ഒരാഴ്ചക്കിടെ കൊവിഡ് ബാധിച്ച 10 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് സ്‌ഥിരീകരിക്കാന്‍ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആകെ 25ലേറെപ്പേര്‍ക്ക് സംസ്ഥാനത്ത് രോഗം പകര്‍ന്നത് എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല.
കൊവിഡിന്റെ കാര്യത്തില്‍ പ്രത്യേകം കരുതല്‍ വേണം. കേരളത്തില്‍ ശാസ്ത്രീയമായാണ് പരിശോധന. മുന്‍ഗണനാ ക്രമം നിശ്ചയിച്ചാണ് പരിശോധന നടത്തുന്നത്.കേരളത്തിന്റെ രീതിയാണ് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആര്‍.എന്‍.എ പരിശോധനാ കിറ്റുകള്‍ക്ക് കേരളത്തിലും ക്ഷാമമുണ്ട്. കൂടുതല്‍ പരിശോധന നടത്താനാണ് സംസ്ഥാനത്തിന്റെ തീരുമാനം – മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മരിച്ച രോഗികളില്‍ മലപ്പുറം സ്വദേശികളുടെ നാലു മാസം പ്രായമുണ്ടായിരുന്ന കുട്ടി , പോത്തന്‍കോട്ടെ റിട്ട. എ.എസ്.ഐ കണ്ണൂരില്‍ ചികിത്സ തേടിയ മാഹി സ്വദേശി എന്നിവരുള്‍പെടെ 25 ലേറെപേരുടെ രോഗകാരണം വ്യക്തമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗ്രൂപ്പുകളില്‍ കുറച്ച് ആളുകളില്‍ മാത്രം നടത്തിയ റാന്‍ഡം പരിശോധനയില്‍ കൊല്ലത്തും കോട്ടയത്തും ഓരോരുത്തര്‍ക്ക് കൊവിഡ് നിര്‍ണയിച്ചതും ആശങ്ക ഉയര്‍ത്തന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: