കറാച്ചി: കൊറോണ വൈറസ് വ്യാപനത്തില്‍ സ്ത്രീകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാനിലെ ഇസ്ലാം മതപണ്ഡിതന് മൗലാന താരീഖ് ജമീല്‍. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൂടി പങ്കെടുത്ത ടെലിവിഷന്‍ പ്രാര്‍ത്ഥന ചടങ്ങിലാണ് ജമീലിന്റെ വിവാദ പ്രസ്താവന. സ്ത്രീകളുടെ നഗ്നതയും അശ്ലീലവും സഹിക്കാതെയാണ് അള്ളാ ജനങ്ങള്‍ക്ക് ദുരിതം നല്‍കിയത്. പാക്കിസ്ഥാനില്‍ വളരെ അധികം അനുയായികളുള്ള മതപണ്ഡിതനാണ് ജമീല്‍. എന്തിനാണ് പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നത്, അവരുടെ വസ്ത്രങ്ങള്‍ ചുരുങ്ങി ചുരുങ്ങി വരികയാണ്. ഈ നഗ്നതയും അശ്ലീലവും അള്ളാ പൊറുക്കില്ല, അത് കൊറോണ വൈറസിന്റെ രൂപത്തില്‍ ശാപമായി എത്തിയതാണെന്നും ജമീല്‍.
ജമീലിന്റെ പ്രസ്താവന പുറത്തുവന്നതോടെ ഇതിനെതിരേ പ്രതിഷേധവും ശക്തമായി ഇതോടെ, പാകിസ്ഥാന് മനുഷ്യാവകാശ കമ്മീഷന് മൗലാനാ താരിഖ് ജമീലിനോട്വിശദീകരണം ആവശ്യപ്പെട്ടു. മൗലാനാ താരിഖിന്റെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് കമ്മീഷന് വ്യക്തമാക്കി. തുടര്‍ന്ന് തന്റെ വാക്കുകള്‍ തെറ്റായി ആണ് ചിത്രീകരിച്ചതെന്ന് വാദവുമായി ജമീല്‍ രംഗത്തെത്തി. ജമീലിന്റെ പ്രസ്താവനക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പാക്കിസ്ഥാനില്‍ ഇതിനകെ 13,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുകയും മരണസംഖ്യ 250 അധികമായി ഉയരുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: