സോള്‍ : ഉത്തരകൊറിയന്‍ എകാധിപതി കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തള്ളി ദക്ഷിണകൊറിയ. കിം ജോങ് ഉന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ദക്ഷിണ കൊറിയന്‍ ഔദ്യോഗിക വൃത്തങ്ങള്‍. സര്‍ക്കാരിന്റെ നിലപാട് ഉറച്ചതാണെന്നും കിം ജീവനോടെയുണ്ടെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഉന്നത സുരക്ഷാ ഉപദേഷ്ടാവ് മൂണ്‍ ചെങ് ഇന്‍ സിഎന്‍എന്‍ നല്കിയ അഭിമുഖത്തിലാണ് അറിയിച്ചത്.
ഉത്തരകൊറിയയുടെ സുപ്രധാന വാര്‍ഷികമായ ഏപ്രില്‍ 15ന് മുത്തച്ഛന്റെ ജന്മവാര്ഷിക ദിനാഘോഷത്തില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതാദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്ഷിക ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.
തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ സ്ഥിതി ഗുരുതരമായെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കിമ്മിന്റെ സ്ഥിതി സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ഉത്തര കൊറിയയില്‍നിന്ന് പ്രത്യേകിച്ച് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നേരത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസും വ്യക്തമാക്കിയിരുന്നു.
അതിനിടെ ചൈന ഉത്തര കൊറിയയിലേക്ക് ആരോഗ്യ വിദഗ്ധരെ അയയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചൈനീസ്, ഹോങ്കോങ് മാധ്യമങ്ങള്‍ കിം മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഉത്തര കൊറിയ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: