കോഴിക്കോട്: ജില്ലയിലെ ഹോട്ട്സ്പോട്ടുകളായ കോര്പ്പറേഷന്, എടച്ചേരി, അഴിയൂര്‍, ഏറാമല, കോടഞ്ചേരി പഞ്ചായത്തുകളില്‍ നിന്ന് സ്രവസാംപിളുകള്‍ എടുത്ത് പരിശോധനക്കയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.
ആകെ 359 സ്രവ സാംപിളുകളാണ് പരിശോധനക്കായി അയച്ചത്. കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ , ഗര്‍ഭിണികള്‍, കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ , ഫീല്‍ഡ് തലത്തിലും ആരോഗ്യ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍, 60 വയസ്സിനുമേല്‍ പ്രായമുള്ളവര്‍, തദ്ദേശ സ്ഥാപനങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്നുമാണ് സാംപിളുകള്‍ എടുത്തത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ആശുപത്രി, കൊയിലാണ്ടി വടകര നാദാപുരം എന്നീ ആശുപത്രികളിലെ ടീം മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ നിന്നും സാം പിളുകള്‍ ശേഖരിച്ചു. വടകരയില്‍ – 48 സാംപിളുകളും ബീച്ച് ആശുപത്രി -70, കോടഞ്ചേരി -50, അഴിയൂര്‍-49, നാദാപുരം – 82, ഓര്‍ക്കാട്ടേരി – 60 ആകെ 359 സാംപിളുകളാണ് ശേഖരിച്ചത്.
ഇന്നലെ 157 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,822 ആയി. 1084 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ പുതുതായി വന്ന 13 പേര് ഉള്‍പ്പെടെ ആകെ 50 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 21 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ജില്ലയില്‍ ഇന്നലെ പുതിയ പോസിറ്റീവ് കേസുകളില്ല. ഇതിനകം റിപ്പോര്‍ട്ട് ചെയ്ത 24 കേസുകളില്‍ 13 പേര് രോഗമുക്തരായതിനാല്‍ 11 പേരാണ് പോസിറ്റീവായി ചികിത്സയില്‍ തുടരുന്നത്. രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഇതര ജില്ലക്കാര്‍ എല്ലാവരും ഡിസ്ചാര്‍ജായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: