കൊച്ചി: ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയെണ്ണം കുറയുന്നു. നിലവില്‍ 19 പേരാണ് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളേജ് -7, ആലുവ ജില്ലാ ആശുപത്രി – 3, കരുവേലിപ്പടി താലൂക്ക് ആശുപത്രി -2,•സ്വകാര്യ ആശുപത്രികള്‍- 7. ഇന്നലെ പുതുതായി ഒരാളെ കളമശേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കി. കൂടാതെ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞയാളെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
വീടുകളില്‍ നിരീക്ഷണത്തിനായി 17 പേരെഇന്നലെ ഉള്‍പ്പെടുത്തി. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 46 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 341 ആയി. ഇതില്‍ 97 പേര് ഹൈ റിസ്ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും 244 പേര് ലോ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊറോണ കെയര്‍ സെന്ററുകളിലായി 39 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കെയര്‍ സെന്ററിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: