മട്ടാഞ്ചേരി: അശാസ്ത്രീയ ഹോട്ട്സ്പോട്ട് നടപടികള്‍ക്കെതിരെ പ്രതിഷേധമുയരുന്നു. ജില്ലയിലെ കൊറോണയുടെ പേരില്‍ ഒരു വാര്‍ഡിനെ ഒന്നാകെ ഹോട്ട്സ്പോട്ടായി നിശ്ചയിച്ച നടപടി അശാസ്ത്രീയമാണെന്നാരോപിച്ച് മുന്‍ കൗണ്‍സിലറടക്കം ഒട്ടേറെ പേര് രംഗത്ത്.
ഹോട്ടസ്പോട്ടായി നിശ്ചയിച്ച കോര്‍പറേഷനിലെ ഏട്ടാം ഡിവിഷനിലെ മുന്‍കൗണ്‍സിലര്‍ വി.ജെ. ഹൈസിന്താണ് അധികൃതരുടെ നടപടിക്കെതിരെ രംഗത്ത്. കൊച്ചി നഗരസഭയിലെ എട്ടാം ഡിവിഷനും കതൃക്കടവുമാണ് ഇപ്പോള്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതില്‍ എട്ടാം ഡിവിഷന് നഗരസഭയില്‍ ഏറ്റവും അധികം ജനസംഖ്യയുള്ളതും വിസ്തീര്‍ണ്ണവുമുള്ള ഡിവിഷനാണ്. സംസ്ഥാനത്ത് ആദ്യ കൊറോണ ബാധിച്ച മരണം റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയാണ്. വാര്‍ഡിന്റെ കിഴക്ക് പടിഞ്ഞാറെ അതിരുകളുടെ മധ്യത്തിലുള്ള പി.സി അഗസ്റ്റിന് റോഡ് വാര്‍ഡിന്റെ തെക്കേ അതിരിലാണ്. ഇവിടെ നിന്ന് വാര്‍ഡിന്റെ വടക്കേ അതിരിലെത്താന്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിക്കണം.
അതേസമയം, മരിച്ചയാളുടെ വീടിന്റെ അമ്പത് മീറ്റര്‍ തെക്കുള്ള രണ്ട് വാര്‍ഡുകള്‍ ഹോട്ട്സ്പോട്ട്പരിധിയില് വരുന്നില്ലെന്ന് ഹൈസിന്ത് പറയുന്നു. വാര്ഡില്പെട്ടുപോയി എന്ന കാരണത്താല്‍ ഒന്നര കിലോമീറ്റര്‍ വടക്കുള്ളവര്‍ ഹോട്ട്സ്പോട്ടിലും കേവലം അമ്പത് മീറ്ററിനുള്ളില്‍ വരുന്ന തെക്കുള്ള രണ്ട് വാര്‍ഡിലെ ജനങ്ങള്പെടാത്ത അവസ്ഥയാണെന്നും ഹൈസിന്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: