വുഹാന്‍ : ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ നിന്നും രോഗബാധ പൂര്‍ണ്ണമായും അപ്രത്യക്ഷമായെന്ന് ചൈന. അവസാനത്തെ രോഗബാധിതനും ആശുപത്രി വിട്ടെന്നും നഗരം വൈറസ് മുകതമായെന്നുമാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്.
ഡിസംബര്‍ അവസാനത്തോടെ വുഹാനിലെ വൈറ്റ് മാര്‍ക്കറ്റില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതായി കരുതുന്ന കൊറോണ വൈറസ് പ്രദേശത്തെ 46,452 പേര്‍ക്കാണ് ബാധിച്ചത്. 3869 മരണങ്ങളുമുണ്ടായി. ചൈനയിലെ മൊത്തം മരണങ്ങളുടെ 84 ശതമാനമാണിത്.
വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യ ജനുവരി അവസാനത്തോടെ പൂര്‍ണമായും അടച്ചിട്ടു. ട്രയിനുകളും വിമാനങ്ങളും റദ്ദാക്കുകയും ജനങ്ങളെ പുറത്തിറങ്ങുന്നതില്‍ നിന്ന് തടയുകയും ചെയ്താണ് രോഗത്തെ നിയന്ത്രിച്ചത്. ഏപ്രില്‍ 26 ആയപ്പോഴേക്കും വുഹാനിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
ലോകത്തിനെ തന്നെ കോവിഡ് ഭീതിയില്‍ ആഴ്ത്തുമ്പോളാണ് പ്രഭവ കേന്ദ്രത്തില്‍ രോഗം നാമവശേഷമായെന്ന് പറയുന്നത്. ആഗോളതലത്തില്‍ നിലവില്‍ 28 ലക്ഷത്തോളം ആളുകള്‍ക്ക് രോഗം ബാധിച്ചതായും 197,872 പേര് മരണമടഞ്ഞതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ചൈനയുടെ റഷ്യന്‍ അതിര്‍ത്തിക്ക് സമീപത്തായുള്ള പ്രവിശ്യയില്‍ കോവിഡ് വീണ്ടും പൊട്ടിപ്പുറപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ രോഗം ഭേദമായവരില്‍ വീണ്ടും കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ ഉള്‍പ്പടെ വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: