കാസര്‍കോട്: സ്പ്രിംങ്ക്ളർ കരാര്‍ റദ്ദാക്കണമെന്നും, അഴിമതിക്കാരെ തുറുങ്കിലടക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് ദേശീയ സമിതിയംഗം പ്രമീള.സി.നായിക്ക്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുദ്ധന്‍, എം.സുധാമ ഗോസാഡ, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ.വി. ബാലകൃഷ്ണ ഷെട്ടി, പി.രമേശ്, രവീശതന്ത്രി കുണ്ടാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ രൂപവാണി ഭട്ട്, എം.രാമപ്പ, എം.ഭാസ്കരന്, എം.ബല്‍രാജ്, സെക്രട്ടറിമാരായ മനുലാല്‍ മേലത്ത്, ശൈലജ ഭട്ട്, എന്‍.സതീഷ്, ശോഭന ഏച്ചിക്കാനം, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്, ഒബിസി മോര്‍ച്ച പ്രസിഡന്റ് കെ.പ്രേംരാജ്, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് റോയി പറക്കളായി, എസ്സി മോര്‍ച്ച പ്രസിഡന്റ് എ.സമ്പത്ത്, മഹിളാ മോര്‍ച്ച പ്രസിഡന്റ് എം.ജനനി, യുവമോര്‍ച്ച പ്രസിഡന്റ് ധനഞ്ജയന്, എ. കെ.കയ്യാര്‍, അഡ്വ.നവീന്‍ രാജ്, ഭരതന് എണ്ണപ്പാറ, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ മണികണ്ഠ റൈ, ഹരീഷ് നാരമ്പാടി, കെ.ടി.പുരുഷോത്തമന്, എന്‍.മധു, സി.വി.സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കാസര്‍കോട്: കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ നടന്ന പ്രതിഷേധ സമരം ബിജെപി സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പി.രമേശ്, ജില്ലാ സെക്രട്ടറി എന്‍.സതീശ് തുടങ്ങിയവര്‍ പങ്കെടുത്തു.
തൃക്കരിപ്പൂര്‍: സ്പ്രിംങ്ക്ളർ കരാര്‍ അഴിമതിക്കെതിരെ ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രധിഷേധ യോഗം മണ്ഡലം വൈസ് പ്രസിഡന്റ് പി.യു.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറര്‍ ടി.രാധാകൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട് കുഞ്ഞിരാമന്, മണ്ഡലം സെക്രട്ടറി സി.കെ.ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രധിഷേധ പരിപാടിയില്‍ മുനിസിപ്പാലിറ്റി പ്രസിഡന്റ് പി.വി.സുകുമാരന്‍, ജനറല്‍ സെക്രട്ടറി പി.മോഹനന്, സെക്രട്ടറി വി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. കമ്മറ്റി അംഗങ്ങളായ സി.വി.ബാബുകുമാര്‍, സി.കെ.ഹരീശന്‍ എന്നിവര്‍ പങ്കെടുത്തു.
തൃക്കരിപ്പൂര്‍: സ്പ്രിംങ്ക്ളർ കരാര്‍ അഴിമതിക്കെതിരെ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ വിവിധ ബിജെപി ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. തൃക്കരിപ്പൂരില്‍ ടി.കുഞ്ഞിരാമന്, ഇ.രാമചന്ദ്രന്, യു.രാജന്, പേക്കടത്ത് പി.വി.വിജയന്, എം.വത്സന്, ശശി പേക്കടം, ചെറുക്കാനത്ത് കെ.ശശിധരന്, എ.രാജീവന്, കെ.വി.മോഹനന്, എ.ഷൈജു, തൈക്കില്‍ എം.ഭാസ്ക്കരന്‍, കെ.പി.ലോഹിതാക്ഷന്, കെ.വി.മഹേഷ്, അനൂപ് തങ്കയം, കപ്പച്ചേരി ജനാര്ദ്ദനന്, കെ.സതീശന്, രാജന്, അജേഷ്, കോയങ്കര കെ.രാജന്, യു.വി.പത്മനാഭന്, എ.വി.പ്രഭാകരന്, എടാട്ടുമ്മല്‍ ഏ.വി. സുധാകരന്, ഏ.വി.മോഹനന്, പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.
പരപ്പ: സ്പ്രിംങ്ക്ളർ കരാറിനെതിരെ ബിജെപി പരപ്പ ബൂത്ത് കമ്മറ്റി പ്രതിഷേധിച്ചു. സാമൂഹിക അകലം പാലിച്ചു മാസ്ക് ധരിച്ചായിരുന്നു പ്രതിഷേധം. ബൂത്ത് പ്രസിഡന്റ് ഇ.മുരളീധരന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എന്‍.കെ.രാഹുല്‍, വിഷ്ണുകുമാര്‍, കെ.ഹരികൃഷ്ണന്, ഹരിപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
മാവുങ്കാല്‍: പ്രതിഷേധ സമരത്തിന്റെ ഭാഗമായി മടിക്കൈ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ 41 -ാം ബൂത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ സമരം ബിജെപി ജില്ലാ സെക്രട്ടറി കെ.ശോഭ ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.സുരേശന്, സെക്രട്ടറി പി.വിനോദ് എന്നിവര്‍ നേതൃത്വം നല്കി.
മാവുങ്കാല്‍ : സ്പ്രിംങ്ക്ളർ കരാറിനെതിരെ ബിജെപി രാംനഗര്‍ ബൂത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. ജില്ലാ കമ്മറ്റി അംഗം രവീന്ദ്രന് മാവുങ്കാല്‍, മണ്ഡലം കമ്മറ്റി അംഗം ഗംഗാധരന്. ബുത്ത് പ്രസിഡന്റ് കെ.സജി, ആര്.ജയന്, ആര്.ജിതേഷ് എന്നിവര്‍ പങ്കെടുത്തു.
പുല്ലൂര്‍: സ്പ്രിംങ്ക്ളർ കരാറിനെതിരെ ബിജെപി പുല്ലൂര്‍-പെരിയ പഞ്ചായത്ത് കമ്മറ്റി ഓഫിസില്‍ നടന്ന പ്രതിഷേധം യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: