തളിപ്പറമ്പ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് ക്ലാര്‍ക്കും.പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ക്ലാര്‍ക്ക് ടി. കണ്ണനാണ് സേവന രംഗത്തുള്ളത് . ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും, ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്കും വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ നിറച്ച ചാക്കുക്കെട്ടുകള്‍ ചുമലിലേറ്റി വാഹനത്തില്‍ കയറ്റി ക്യാമ്പുകളിലും സമൂഹ അടുക്കളയിലും എത്തിച്ച് ഇറക്കിക്കൊടുക്കുന്നതിലും യാതൊരു മടിയും കൂടാതെ കണ്ണന് മുന്നില്‍ തന്നെയുണ്ട്.
2014 ഓക്ടോബറിലാണ് കണ്ണന് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ക്ലാര്‍ക്കായി ചുമതലയേറ്റത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ്- 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല കൂടി അദ്ദേഹത്തിന് ലഭിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശിയായ കണ്ണന് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് സ്ഥലം മാറ്റിയാണ് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തിയത്.
2013 മെയ് മാസം മലപ്പുറം ജില്ലയിലെ പൊന്നാനി മുന്‍സിഫ് കോടതിയില്‍ ലാസറ്റ് ഗ്രേഡ് സര്‍വ്വന്റായി ജോലിയില്‍ പ്രവേശിച്ച കണ്ണന് തിരുര്‍ സബ്ബ് കോടതിയിലും, കുടുംബ കോടതിയിലും പ്രോസസ്സ് സര്വറായും ജോലി ചെയ്തിരുന്നു. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ ക്ലാര്‍ക്കും ചവറ സ്വദേശിനിയുമായ വൈഗ മോഹനാണ് ഭാര്യ. അഞ്ച് വയസ് കാരന് ബദരീനാഥ്, ഒരു വയസുകാരി അഭിരാമി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: