ഹൈദരാബാദ്: നിരവധി പേരുടെ ജീവിതത്തില്‍ കരുതലും ആശ്വാസവുമായി കൂട്ടുനിന്ന ‘രണ്ട് രൂപ’ ഡോക്ടറുടെ ജീവന് അപഹരിച്ച് കൊവിഡെന്ന മഹാമാരി. രോഗികളില്‍ നിന്നും ഫീസായി കേവലം രണ്ടുരൂപ മാത്രം സ്വീകരിച്ചിരുന്ന ആന്ധ്രപ്രദേശിലെ കുര്‍ണൂലിലെ ഡോ. ഇസ്മായില്‍ ഹുസ്സൈനാണ് ‘രണ്ടുരൂപ’ ഡോക്ടര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.
രണ്ടുരൂപയാണ് അദ്ദേഹത്തിന് സ്ഥിരം ലഭിച്ചിരുന്നത്. ഇതോടെ ജനങ്ങള്‍ രണ്ടുരൂപാ ഡോക്ടര്‍ എന്ന് വിളിക്കാന്‍ തുടങ്ങി. പണത്തിന് വേണ്ടി ചികിത്സിക്കാത്ത ഡോക്ടര്‍ മുന്‍പ് രാജ്യത്ത് തന്നെ വലിയ ചര്‍ച്ചയായിരുന്നു.
തന്നെ കാണാന്‍ വരുന്ന രോഗികള്‍ എന്തുകൊടുക്കുന്നുവോ അതാണ് അദ്ദേഹത്തിന്റെ ഫീസ്. ഡോക്ടറുടെ സമീപം എപ്പോഴും ഒരു പെട്ടിയുണ്ടാകും. ഇഷ്ടമുള്ള തുക അതില്‍ ഇടാം. ഡോക്ടര്‍ ഇതൊന്നും ശ്രദ്ധിക്കില്ല. ഇനി ചില്ലറ ഇല്ലെങ്കില്‍ നോട്ട് അതില്‍ ഇട്ടശേഷം നല്കാന് തീരുമാനിച്ച പണത്തിന്റെ ബാക്കി അതേ പെട്ടിയില്‍ നിന്നു തന്നെ രോഗികള്‍ക്ക് എടുക്കാം. ഇത്തരത്തില്‍ ജീവിതം കൊണ്ട് വിസ്മയിപ്പിച്ച ഡോക്ടറെയാണ് കൊവിഡ് കവര്‍ന്നത്.
മരണശേഷമാണ് അദ്ദേഹത്തിന് കൊവിഡായിരുന്നു എന്ന് സ്ഥിരീകരിച്ചത്. കൊവിഡ് റെഡ് സോണിലായിരുന്നു അദ്ദേഹം രോഗികള ചികിത്സിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം സുഖമില്ലാതെ ചികിത്സ തേടിയിരുന്നു. അതുവരെ ആരോഗ്യരംഗത്ത് സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: