തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റെഡ്സോണുകളായി പ്രഖ്യാപിച്ച ജില്ലകളിലെ ഹോട്ട് സ്പോട്ടുകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിലുള്ളത്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഹോട്ട് സ്പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. റെഡ് സോണിന് പുറത്തുള്ള ജില്ലകളിലെ ഹോട്ട് സ്പോട്ടുകളിലും വര്‍ധിപ്പിച്ച നിയന്ത്രണങ്ങള്‍ തുടരും. അത്തരം പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും
തമിഴ്നാട്ടില്‍ നാളെ മുതല്‍ ചൊവ്വാഴ്ചവരെ 60 മണിക്കൂര്‍ കടുത്ത ലോക്ക്ഡൗണ്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. വാഹനങ്ങളൊന്നും തമിഴ്നാട്ടിലേക്ക് കടത്തി വിടില്ല. ഒരു വാഹനവും കടത്തി വിടില്ലെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നത്. ചരക്ക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുമോയെന്ന് പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: