ന്യൂദല്‍ഹി: കോവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി ദിനംപ്രതി വാര്‍ത്താസമ്മേളനം കരുതലിന്റെ കാര്യം വിളമ്പുന്ന മുഖ്യമന്ത്രി പിണറായി വിജയന് ദല്‍ഹിയിലെ മലയാളി നഴ്സുമാരോട് കാട്ടുന്നത് അവഗണന. കൊവിഡ് ഡ്യൂട്ടിയിലുള്ള മലയാളി നഴ്സുമാര്‍ക്ക് താമസസൗകര്യത്തിന് ദല്‍ഹിയിലെ കേരള ഹൗസ് വിട്ടുനല്‍കാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കുഞ്ഞുങ്ങളും പ്രായമായവരും വീടുകളിലുള്ള നഴ്സുമാര്‍ക്ക് ക്വാറന്റീനില്‍ കഴിയാന്‍ താമസ സൗകര്യം നല്‍കമെന്ന് അഭ്യര്‍ത്ഥിച്ച് നഴ്സിംഗ് സംഘടനയായ ഇന്ത്യന്‍ പ്രഫഷണല്‍ നഴ്സസ് അസോസിയേഷന് കേരളഹൗസ് അധികൃതരെ സമീപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അടക്കം നഴ്സസ് അസോസിയേഷന് കത്തയച്ചിരുന്നു. എന്നാല്‍, നഴ്സുമാരുടെ അപേക്ഷ പിണറായി സര്‍ക്കാര്‍ നിഷ്കരുണം തള്ളുകയായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മാര്‍ഗ നിര്‍ദേശ പ്രകാരം കൊവിഡ് രോഗികളുടെ പരിചരണത്തിലേര്പ്പടുന്ന ആരോഗ്യ പ്രവത്തകര്‍ 14 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. ഡല്‍ഹിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതിനാല്‍ ക്വാറന്റൈന് കാലയളവില്‍ സമ്പര്‍ക്കം ഒഴിവാക്കാന്‍ കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേരള ഹൗസ് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
വാര്‍ത്താസമ്മേളനത്തില്‍ നഴ്സുമാര്‍ക്ക് കേരളഹൗസില്‍ താമസസൗകര്യം ഒരുക്കുമെന്ന് തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടുടമകളുടെ ഭീഷണിയെന്ന വാര്‍ത്ത ഗൗരവമായെടുക്കുന്നു. ഇക്കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാരുമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ക്വാറന്റീന് സൗകര്യം നല്‍കണമെന്ന ആവശ്യം സര്‍ക്കാരും കേരള ഹൗസ് അധികൃതരും തള്ളുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങളും ജീവനക്കാരുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് കേരള ഹൗസ് അധികൃതരും സര്‍ക്കാരും ആവശ്യം തള്ളിയത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മൂന്നാമത്തെ ഹോട്ട് സ്പോട്ടാണ് ദില്ലി. 2500-ലേറെ കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. ദല്‍ഹിയില്‍ ഇതിനകം 12 നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: