കൊച്ചി: സ്പ്രിങ്കഌ കരാരില്‍ ഹൈക്കോടതിയില്‍ ജീവന്മരണ പോരാട്ടത്തില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഒരു അപ്രതീക്ഷിത എന്‍ട്രി. ഇന്നലെ സര്‍ക്കാരിനു വേണ്ടു വാദിച്ച എന്‍.എസ്. നപ്പിനൈ. സുപ്രീംകോടതിയിലെ പ്രശസ്ത അഭിഭാഷക, സൈബര്‍ നിയമങ്ങളില്‍ വിദഗ്ധ. മുംബൈയില്‍ നിന്നുള്ള വരവ് ഒട്ടും യാദൃച്ഛികമല്ല. ഇറക്കിയത് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ തന്നെ.
പ്രശ്നത്തില്‍ മുഖം രക്ഷിക്കേണ്ടത്, സര്‍ക്കാരിനേക്കാള്‍ പ്രധാനമായിരുന്നു ശിവശങ്കറിന്. ശിവശങ്കറിന്റെ സൗഹൃദവലയത്തിലുള്ള നപ്പിനൈ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നത പഠന ഗവേഷണ സ്ഥാപനമായ ഐഐഐടിഎംകെയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബ്ലോക് ചെയിന്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷകരില്‍ ഒരാളായിരുന്നു. ഈ സമ്മേളനത്തിന്റെ സംഘടകരില്‍ ഒരാളായിരുന്നു ശിവശങ്കര്‍.
സൈബര്‍ നിയമങ്ങളെ വിശകലനം ചെയ്യുന്ന ‘ടെക്നോളജി ലോ ഡീകോഡഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായ നപ്പിനൈ ഇന്നലെ രാവിലെ പെട്ടെന്നാണ് ചാനലുകളുടെ ഫഌഷ് സ്ക്രോളില്‍ വന്നത്. ബ്ലോക് ചെയിന്‍ ഉച്ചകോടിയില്‍ അടക്കം ശിവശങ്കറുമായുള്ള നപ്പിനൈയുടെ അടുപ്പവും ചര്‍ച്ചയായി. പതിവു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയോടും നപ്പിനൈയെക്കുറിച്ച് ചോദ്യം ഉയര്‍ന്നു. വിഷയത്തില്‍ വൈദഗ്ധ്യമുള്ള ഒരാള്‍ വാദിച്ചു എന്നതിനപ്പുറം ഒന്നുമില്ല എന്നായിരുന്നു മറുപടി. എന്നാല്‍ അഡ്വ. നപ്പിനൈയെ കൊണ്ടു വന്നതിനെക്കുറിച്ച് പല മേഖലകളില്‍ നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്. മാധ്യമപ്രവര്ത്തകന് റോയി മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
ക്യാബിനറ്റ് പദവിയുള്ള അഡ്വക്കേറ്റ് ജനറല്‍, മുഖ്യമന്ത്രിക്ക് നിയമ ഉപദേഷ്ടാവ്, സര്‍ക്കാരിന്റെ കേസുകള്‍ ഹൈക്കോടതിയില്‍ നോക്കി നടത്താന്‍ സ്പെഷ്യല്‍ ലെയിസണ്‍ ഓഫീസറായ വേലപ്പന് നായര്‍, ഘടാഘടിയന്മാരായ നൂറ് നൂറ്റിപ്പത്ത് ഗവണ്മെന്റ് പ്ലീഡറന്മാര്‍, എല്ലാം നോക്കീം കണ്ടും സ്പ്രിങ്കഌ കരാറില്‍ ഒപ്പുവച്ച പണ്ഡിതനായ ഐടി സെക്രട്ടറി- ഇങ്ങനെ കുറേ യോഗ്യന്മാരുണ്ടായിട്ടും സര്‍ക്കാരിനു വേണ്ടി കേസ് നടത്താന്‍ ബോംബെയില്‍ നിന്ന് മുട്ടന്‍ കാശ് കൊടുത്ത് അഡ്വ. എന്‍.എസ്. നപ്പിനൈയെ ഇറക്കേണ്ടി വന്നു. നമ്മള് മുണ്ട് മുറുക്കണമെന്നാണല്ലോ തോമാച്ചന് ഉദ്ബോധിപ്പിക്കുന്നത്.
സൗജന്യ സേവനം തരാന്‍ വന്ന അമേരിക്കന്‍ കമ്പനിയെ രക്ഷിച്ചെടുക്കാന്‍ പെടാപ്പാടുപെടുന്ന മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് കരുത്തു പകരാം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ നിലനിര്‍ത്താനായി നമുക്ക് കൈ കോര്‍ക്കാം. അസാധാരണമായ സാഹചര്യങ്ങളിലെ അസാധാരണമായ കച്ചവടങ്ങള്‍ക്ക് അസാധാരണമായ തോതില്‍ കാശിറക്കി കേസ് നടത്തേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: