ന്യൂദല്‍ഹി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നായകനായി ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും സ്ഥിതിഗതികള്‍ പഴുതകളടച്ച് നിരീക്ഷിക്കുയും കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഉത്തരവിടുന്നതും കേന്ദ്ര ആഭ്യന്തരമന്ത്രിയാണ്. രാവിലെ എട്ടു മണിക്ക് റെയ്സിന ഹില്ലിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫിസില്‍ എത്തുന്ന അമിത് ഷാ അര്‍ധരാത്രി കഴിഞ്ഞും ഉറക്കമളച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ പത്തുദിവസമായി അമിത് ഷാ പുലര്‍ച്ചയോടെയാണു ഓഫിസില്‍ നിന്നു മടങ്ങുന്നത്. സംസ്ഥാനങ്ങളുമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അമിത് ഷായാണ്. നോര്‍ത്ത് ബ്ലോക്കില്‍ തന്നെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിന്റെ ചുമതല ആഭ്യന്തര ജോയിന്റ് സെക്രട്ടറിമാര്‍ക്കാണ്. എല്ലാദിവസവും ഇവരുമായും ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയുമായും മണിക്കൂറുകളോളം ചര്‍ച്ച നടത്തിയാണ് രാജ്യത്തെ പ്രതിരോധപ്രവര്‍ത്തനം അമിത് ഷാ നിയന്ത്രിക്കുന്നത്. രാവിലെ എട്ടു മണിക്ക് ഓഫിസിലേക്ക് പുറപ്പെടും മുന്‍പ് എല്ലാ മാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് സംബന്ധിയായി വിവരങ്ങള്‍ അമിത് ഷാ ശേഖരിക്കും. ഈ റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി വിലയിരുത്തി ആ ദിവസം തന്നെ പരിഹാരം കാണല്‍ ആണ് ആദ്യദൗത്യം. ശേഷം ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനുമായി വീഡിയോ കോണ്‍ഫറന്‍സ്. ആരോഗ്യവകുപ്പിന് വേണ്ട കാര്യങ്ങളെല്ലാം അറിയിക്കാന്‍ നിര്‍ദേശിക്കും. ഇതില്‍ ദ്രുതഗതിയില്‍ തീരുമാനം കൈക്കൊള്ളും. ഇതിനായി ആഭ്യന്തരസെക്രട്ടറിയെ ചുമതലപ്പെടുത്തും. ഇതിന്റെ പുരോഗതി വൈകിട്ട് നാലു മണിക്ക് നടക്കുന്ന യോഗത്തില്‍ വ്യക്തമാക്കണം. എല്ലാ സംസ്ഥാനങ്ങളിലേയും സ്ഥിതിഗതികള്‍ വിലയിരുത്തുന്ന കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കേണ്ടത്, കര്‍ശനമാക്കേണ്ടത് എന്നിവയുടെ വിവരം ശേഖരിക്കുകയും അതിന്മേലുള്ള നടപടിയുമാണ് അടുത്തത്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും തീര്‍ത്തശേഷമേ അദ്ദേഹം അര്‍ധരാത്രി കഴിഞ്ഞു ഓഫിസ് വിട്ടുപോകൂ എന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കി. സംസ്ഥാനങ്ങളുമായി നല്ല ബന്ധം തുടരണമെന്ന കര്‍ശന നിര്‍ദേശം അദ്ദേഹം കണ്ട്രോള് റൂമിലെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്.
പശ്ചിമ ബംഗാളില്‍ കോവിഡ് പടര്‍ന്ന ഇടങ്ങളില്‍ കേന്ദ്രസംഘത്തെ പരിശോധനയ്ക്ക് അനുവദിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് വന്നയുടന്‍ അമിത് ഷാ നേരിട്ട് ബംഗാളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചു. രാജ്യത്തെ വിവിധയിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണം നടക്കുന്നതായി അറിഞ്ഞയുടന്‍ അതു ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിച്ച് ഓര്‍ഡിനനന്‍സ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയത് അമിത് ഷാ ആണ്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ അകപ്പെട്ട വിവിധ ഭാഷാ തൊഴിലാളികളുടെ നിലവിലെ അവസ്ഥകളെക്കുറിച്ചും ദിനംപ്രതി അമിത് ഷാ വിലയിരുത്തും ലോക് ഡൗണ്‍ അവസാനിക്കുന്നതുവരെ വിവിധ ഭാഷാ തൊഴിലാളികള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. രാജ്യത്ത് ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ദിനംപ്രതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. ഒപ്പം, രാജ്യത്തെ ആഭ്യന്തസുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സുരക്ഷ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: