കോഴിക്കോട്: സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കുക, അഴിമതിക്കാരെ തുറുങ്കിലടയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ജില്ലയിലെങ്ങും പ്രതിഷേധം. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതീകാത്മകസമരത്തിന്റെ ഭാഗമായിരുന്നു ജില്ലയിലും പ്രതിഷേധം. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി അഞ്ചു പേര് സാമൂഹിക അകലം പാലിച്ചാണ് പ്രതിഷേധം നടത്തിയത്. വിവിധ ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ അതതു കേന്ദ്രങ്ങളിലായിരുന്നു പതിഷേധം.
ബിജെപി കോഴിക്കോട് ജില്ലാകമ്മറ്റി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന് എന്നിവരും പങ്കെടുത്തു.
ബാലുശ്ശേരിയില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.സി. ശശീന്ദ്രന്, ശോഭരാജന്, മേഖലാ സെക്രട്ടറിമാരായ എന്‍.പി. രാമദാസ്, സുഗീഷ് കൂട്ടാലിട, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.വി.പി. ശ്രീപത്മനാഭന്, പി.കെ. സുപ്രന്, നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ രാജേഷ് കായണ്ണ, വട്ടക്കണ്ടി മോഹനന്, മഹിളാ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ ഷൈനി ജോഷി, എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.എം. സുമിത്രന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആര്.എം. കുമാരന്, എം.കെ. രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
ബേപ്പൂര്‍ മണ്ഡലംതല ഉദ്ഘാടനം ദേശീയ സമിതി അംഗം കെ.പി. ശ്രീശന് നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയില്‍ ശശീധരന്, ഗിരീഷ് പി. മേലേടത്ത്, പുഴക്കല്‍ കൃഷ്ണന്, ഷൈമ പൊന്നത്ത്, ജയാ സദാനന്ദന്, അഡ്വ. രമ്യാ മുരളി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. ബേപ്പൂര്‍ മണ്ഡലത്തില്‍ 104 കേന്ദ്രങ്ങളില്‍ പരിപാടി നടന്നു.
തിരുവമ്പാടി മണ്ഡലം തല ഉദ്ഘാടനം ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. വിവിധ പഞ്ചായത്തുകളിലായി സി.ടി. ജയപ്രകാശ്, ബിനു അടുക്കാട്ടില്‍, ജോണി കുമ്പുളുങ്കല്‍, എം.ടി. സുധീര്‍, മനു സുന്ദര്‍, ടി.പി. അനന്തനാരായണന്‍ എന്നിവരും ഉദ്ഘാടനം ചെയ്തു. മണ്ഡലത്തില്‍ 90 ബൂത്തുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധത്തില്‍ ടി.പി. അനന്തനാരായണന്‍, കെ.എം. സജീവന്, ഇ. അനില്‍കുമാര്‍, പി.വി. സാബു, ടി.വി. വിനീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
കുന്ദമംഗലം മണ്ഡലം കമ്മറ്റി പന്തീരാങ്കാവില്‍ നടത്തിയ സമരം സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. നിത്യാനന്ദന് അദ്ധ്യക്ഷനായി. ആര്. മഞ്ജുനാഥ്, ഡി.എം. ചിത്രാകരന്‍, എന്‍.പി. നിധീഷ് എന്നിവര്‍ പങ്കെടുത്തു. കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി കുന്ദമംഗലം ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ്, എം. സുരേഷ്, പ്രവീണ്‍ പടനിലം, ഒ. സുഭദ്രന്‍, മനോജ് കൊളേരി എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് സൗത്ത് മണ്ഡലം കാളൂര്‍ റോഡില്‍ നടത്തിയ സമരം ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന് ഉദ്ഘാടനം ചെയ്തു. മണികണ്ഠന്, കെ. രമേശ് കുമര്‍, രൂപേഷ്, എം. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
വടകര മണ്ഡലം കമ്മറ്റി ഓഫീസില്‍ നടത്തിയ പ്രതിഷേധം കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് പി.പി. മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വ്യാസന് കുരിയാടി, ജില്ല വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, ജനറല്‍ സെക്രട്ടറിമാരായ ബിനീഷ് പുതുപ്പണം, ശ്യാമരാജ് എന്നിവര്‍ സംസാരിച്ചു.
ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഓഫീസില്‍ നടത്തിയ പ്രതിഷേധം ജില്ലാ ട്രഷറര്‍ വി.കെ. ജയന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്കിഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം വി. സത്യന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.വി. സുരേഷ്, ഉണ്ണികൃഷ്ണന് മുത്താമ്പി എന്നിവര്‍ പങ്കെടുത്തു.
കട്ടിപ്പാറ മാരാര്‍ജി നഗറില്‍ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറയില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഷാന്‍ കരിഞ്ചോല, പി.കെ. ബാബു, വിദ്യാസാഗര്‍, പി.ആര്, രാജന് അമര്‍ദാസ്, എ.വി.സുരേഷ്, അംബരീഷ്, രജീഷ് വേണാടി, ഷാജി ഉത്രം എന്നിവര്‍ നേതൃത്വം നല്കി.
മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ കക്കറമുക്കില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജിഷ് ഉദ്ഘാടനം ചെയ്തു. കെ.പി. നിഥിന് ലാല്‍, സനുലാല്‍ അഞ്ജനേയ, സി.എം. സതീശന്, സി.പി. ശ്രീനിവാസന് എന്നിവര്‍ നേതൃത്വം നല്കി.
വാകപ്പൊയില്‍ ബൂത്തില്‍ നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. കെ. ശശിധരന്, രമ്യ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: