വടകര: സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് സിവില്‍ സപ്ലൈസ് സൗജന്യ ഭക്ഷ്യക്കിറ്റ് സംഭരണ കേന്ദ്രമാക്കി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗണ്‍ഹാള്‍ ഉള്ളപ്പോഴാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പാര്‍ട്ടി ഓഫീസ് സര്‍ക്കാര്‍ കിറ്റ് സംഭരണ കേന്ദ്രമാക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സാമൂഹ്യ അകലം പോലും പാലിക്കാതെയാണ് ഇവിടെ പായ്ക്കിംഗ് നടക്കുന്നത്. അന്‍പതില്‍ അധികം ആളുകള്‍ മാസ്ക്കുകള്‍ പോലും ധരിക്കാതെ പായ്ക്കിംഗ് നടത്തുന്നത്. സിവില്‍ സപ്ലൈസ് ജീവനക്കാര്‍ക്കൊപ്പം ഡിവൈഎഫ്ഐക്കാരാണ് കിറ്റ് തയ്യാറാക്കുന്നത്. തയ്യാറാക്കിയ കിറ്റുകള്‍ ലോറികളില്‍ സിവില്‍ സപ്ലൈസ് ജീവനക്കാര്‍ക്കൊപ്പം റേഷന്‍ കടകളില്‍ എത്തിക്കുന്നതും ഡിവൈഎഫ്ഐക്കാരണ്.
പാര്‍ട്ടി ഓഫീസ് സര്‍ക്കാര്‍ നല്കുന്ന സൗജന്യ കിറ്റ് സംഭരണകേന്ദ്രമാക്കിയ സിവില്‍ സപ്ലൈസ് അധികൃതരുടെ നടപടിയില്‍ സ്ഥലത്തെത്തിയ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന് പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സിപിഎം നടത്തുന്ന രാഷ്ട്രീയ നാടകമാണ് ഇതെന്നും ഭക്ഷ്യ ധാന്യ കിറ്റു വിതരണത്തിന് തങ്ങളുടെ പാര്ട്ടിക്കാര് മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: