ഇടുക്കി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 27 മുതല്‍ ജില്ലയില്‍ നിരത്തിലിറക്കുന്ന സ്വകാര്യവാഹനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒറ്റ അക്ക നമ്പറുകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്ക നമ്പറുകളില്‍ അവസാനിക്കുന്നവ ചൊവ്വ,വ്യാഴം ശനി ദിവസങ്ങളിലും മാത്രമേ നിരത്തിലിറക്കാന്‍ പാടുള്ളു.
1. ഞായറാഴ്ച നിയന്ത്രണം ഉണ്ടാകില്ല.
2. വാഹനങ്ങളില്‍ കോവിഡ് ചട്ടപ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള യാത്രക്കാര്‍ മാത്രമേ പാടുള്ളൂ.
3. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം സൂക്ഷിക്കണം.
4. ആവശ്യ വിഭാഗങ്ങളായി നിശ്ചയിച്ചിട്ടുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍, ബാങ്കുകള്‍ തുടങ്ങി സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ട സര്‍വീസുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
5. ഇളവുകളുടെ പരിധിയില്‍ വരുന്ന നിര്‍മാണ രംഗത്തെ ആവശ്യത്തിനായി ഓടുന്ന വാഹനങ്ങളെയും ചരക്ക് വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
6. ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വനിതകള്‍, ഒറ്റയ്ക്കോ ആശ്രിതര്‍ക്കൊപ്പമോ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കും ഇളവുകള്‍ ഉണ്ടായിരിക്കും.
5. നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് പുറമെ പരമാവധി രണ്ടുപേര്‍ക്ക് പിന്‍സീറ്റിലിരുന്ന് യാത്രചെയ്യാം.
6. ഇരു ചക്രവാഹനങ്ങളില്‍ വാഹനം ഓടിക്കുന്നയാള്‍ക്ക് മാത്രവും കുടുംബാംഗമാണെങ്കില്‍ മാത്രം രണ്ടുപേര്‍ക്കും യാത്രചെയ്യുവുന്നതാണ്.
വാഹന പരിശോധന കര്‍ശനമാക്കുമെന്നും നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: