Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഗള്‍ഫ് രാജ്യങ്ങളില്‍ ‘കാഫിറു’കളുടെ ജോലി കളയിക്കാന്‍ ജിഹാദി സംഘം; ഇസ്ലാമിസ്റ്റുകളുടെ പട്ടിക തയാറാക്കി കേന്ദ്രം; അടിയന്തര ഇടപെടലുമായി മോദി സര്‍ക്കാര്‍

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഇന്ത്യാ വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് പ്രചാരണമെന്ന് അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി ദേശീയ മാധ്യമമായ 'ഹിന്ദുസ്ഥാന്‍ ടൈംസ്' ചൂണ്ടിക്കാട്ടി. മോദി പ്രധാനമന്ത്രിയായതിന് ശേഷം അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാണ്. ഇന്ത്യയെ മുസ്ലിം വിരുദ്ധ രാജ്യമാക്കി ചിത്രീകരിച്ച് ഈ ബന്ധം വഷളാക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം.

കെ.സുജിത് by കെ.സുജിത്
Apr 24, 2020, 09:25 pm IST
in Marukara

ന്യൂദല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇതര മതസ്ഥരായ ഇന്ത്യക്കാരെ വേട്ടയാടുന്ന ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അനുകൂലിക്കുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് അടിയന്തര ഇടപെടല്‍. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചതിന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും കേസില്‍ കുടുങ്ങുകയും ചെയ്തിരുന്നു. ഇന്ത്യക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണമാണ് ഇസ്ലാമിസ്റ്റുകള്‍ ഗള്‍ഫ് മേഖലയില്‍ നടത്തുന്നതും.  

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഇന്ത്യാ വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് പ്രചാരണമെന്ന് അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി ദേശീയ മാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ചൂണ്ടിക്കാട്ടി. മോദി പ്രധാനമന്ത്രിയായതിന് ശേഷം അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാണ്. ഇന്ത്യയെ മുസ്ലിം വിരുദ്ധ രാജ്യമാക്കി ചിത്രീകരിച്ച് ഈ ബന്ധം വഷളാക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വ്യാജ പ്രചാരണം നടത്തിയ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ പട്ടിക വിദേശകാര്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. വിവരം നല്‍കുന്നവര്‍, സമാഹരിക്കുന്നവര്‍, പ്രചരിപ്പിക്കുന്നവര്‍, സ്വാധീനിക്കുന്നവര്‍ എന്നിങ്ങനെ ഇവരെ നാലായി തരംതിരിച്ചിട്ടുണ്ട്.  

ജനുവരിക്കും ഏപ്രിലിനും ഇടയില്‍ മാത്രം രൂപീകരിക്കപ്പെട്ടവയാണ് പല അക്കൗണ്ടുകളും. പാക്കിസ്ഥാനികളും സജീവമായുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മോദിക്കെതിരായ ഹാഷ്ടാഗുകളാണ് ഇവരുടെ അക്കൗണ്ടുകളില്‍ നിറഞ്ഞത്. ഇന്ത്യന്‍ എംബസികളുമായും അതാത് രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുമായും സഹകരിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ശ്രമിച്ചതിന് കേസെടുക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴും പാക്കിസ്ഥാന്‍ ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു.  

ഒമാന്‍ രാജകുടുംബാംഗമായ ഡോ.സയ്യിദ മുന അല്‍ സഈദിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് രൂപീകരിച്ചും ഇവര്‍ ഇന്ത്യക്കെതിരെ പ്രചാരണം നടത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലിം വേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ ഒമാനില്‍ ജോലി ചെയ്യുന്ന ഒരു മില്യണ്‍ ഇന്ത്യന്‍ തൊഴിലാളികളെ പുറത്താക്കും എന്നായിരുന്നു ട്വീറ്റ്. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഡോ.സയ്യിദ തന്നെ രംഗത്തെത്തി. ഇതിന് ഇന്ത്യന്‍ അംബാസിഡര്‍ നന്ദിയും അറിയിച്ചു.

Tags: indiamodipakistanmodi governmentOmanഗള്‍ഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.