തൃശൂര്‍: സമൂഹ അടുക്കളക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും, ചെമ്പ് കമ്പി കാണാതായ സംഭവവും യോഗം ചര്‍ച്ച ചെയ്തില്ല. ചെമ്പ് കമ്പികള്‍ കാണാതായ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജന്‍ പല്ലന്‍ ആവശ്യപ്പെട്ടുവെങ്കിലും വിഷയം ചര്‍ച്ച ചെയ്തില്ല.
സമൂഹ അടുക്കളക്കെതിരായ ക്രമക്കേട് ആരോപണ സാഹചര്യത്തില്‍ ചിലവ് അംഗീകരിക്കുന്നത് മാറ്റിവെക്കണമെന്ന പ്രതിപക്ഷാംഗം എ.പ്രസാദിന്റെ ആവശ്യവും അംഗീകരിച്ചില്ല. സമൂഹ അടുക്കളയിലെ കണക്കുകള്‍ പരിശോധിക്കാനുള്ള സമിതിയില്‍ പ്രതിപക്ഷത്ത് നിന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ജോണ്‍ ഡാനിയേലും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് 80 ലക്ഷം രൂപയുടെ ഭക്ഷണം വിതരണം ചെയ്തതും പത്ത് ലക്ഷം ചിലവിട്ടതും അംഗീകരിച്ചത്.
കൂടുതല്‍ വിനിയോഗിക്കേണ്ട സാഹചര്യമുണ്ടായാല്‍ വിനിയോഗിക്കുന്നതിനും യോഗം അനുമതി നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്ക് വഹിച്ച ആരോഗ്യവിഭാഗം ജീവനക്കാരേയും, കൗണ്‍സിലര്‍മാരേയും സന്നദ്ധസേനകളേയും മറ്റു പൊതുപ്രവര്‍ത്തകരേയും യോഗം അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയ അനുഭവത്തില്‍ മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: