ന്യൂദല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ആറു വര്‍ഷമായി തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഒഡീഷക്കാരിയായ സ്ത്രീയുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീര്‍. ഇതു സംബന്ധിച്ച കാര്യം ട്വിറ്ററിലൂടെയാണ് ഗംഭീര്‍ പുറം ലോകത്തോട് വെളിപ്പെടുത്തിയത്.
ദീര്‍ഘനാളായി പ്രമേഹവും രക്തസമ്മര്‍ദ്ദവും ഇവരെ അലട്ടിയിരുന്ന സരസവതിയെ അസുഖം കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദല്‍ഹിയിലെ സര് ഗംഗ രാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഏപ്രില്‍ 21നാണ് സരസ്വതി മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: