തിരുവനന്തപുരം: ലോക്ഡൗണിലും റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഉയര്‍ന്ന് സ്വര്‍ണവില. ഇന്ന് ഒരു പവന് 200 രൂപ വര്‍ധിച്ച് 34,000 രൂപയായി. ഗ്രാമിന് 4,250 രൂപയും. ഈ മാസം മാത്രം 2,400 രൂപ ഒരു പവന് സ്വര്‍ണത്തിന് ഉയര്‍ന്നത്. കൊറോണ വ്യപനത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക മേഖലയിലെ പ്രത്യാഘാതങ്ങളാണ് സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിനും കാരണമാകുന്നത്.
മറ്റ് വിപണികളില്ലാത്തതിനാലും സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ ആഗോളനിക്ഷേപകര്‍ സ്വര്‍ണത്തില്‍ വാങ്ങിക്കൂട്ടുന്നതുമാണ് വില വര്‍ധിക്കാന്‍ കാരണം. ഈ മാസം ഇരുപത്തിയാറാം തീയതിയാണ് അക്ഷയ തൃതീയ. കഴിഞ്ഞ വര്‍ഷം ഇതേ സമയം സ്വര്‍ണ വില ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു. ഒരു വര്‍ഷം കൊണ്ട് സ്വര്‍ണ വില പവന് ഏകദേശം പതിനായിരം രൂപയാണ് കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: