ന്യൂദല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കും ഭാര്യക്കും നേര്‍ക്ക് കോണ്‍ഗ്രസുകാരുടെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കുകളിലെത്തിയ അക്രമി സംഘം കാറിന് നേര്‍ക്ക് കുപ്പികള്‍ വലിച്ചെറിയുകയും അര്‍ണബിനെ അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും അര്‍ണബിനെതിരെ ആക്രമണാഹ്വാനവുമായി രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ പരസ്യ ഭീഷണിക്ക് പിന്നാലെ അര്‍ണബിന് ആക്രമണം നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രതികരിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെ ഇത്തരത്തില്‍ പരസ്യമായി വേട്ടയാടുന്നത് ദുഖകരമാണ്. അടിയന്തിരാവസ്ഥ കൊണ്ടുവന്ന കോണ്‍ഗ്രസിന് അഭിപ്രായ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുന്നത് അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ജെ.പി. നദ്ദ വിമര്‍ശിച്ചു.
ചാനല്‍ സ്റ്റുഡിയോയില്‍ നിന്ന് മടങ്ങും വഴി മുംബൈയിലെ ഗണപത്രവ് കദംമാര്‍ഗില്‍ വെച്ചാണ് അര്‍ണബ് അക്രമത്തിനിരയായത്. കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്ത അക്രമികളെ അര്‍ണബിന്റെ സുരക്ഷാഗാര്‍ഡുമാര്‍ തടഞ്ഞു. അര്‍ണബിനെ അക്രമിച്ച പ്രതികളെ മുംബൈ പോലീസ് പിന്നീട് പിടികൂടി. പ്രതികള്‍ രണ്ടുപേരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് അര്‍ണബ് ആരോപിച്ചു. സോണിയാഗാന്ധിയുടെ അറിവോടെയാണ് അക്രമമെന്നും അര്‍ണബ് ആരോപിച്ചു.
ചാനല്‍ ചര്‍ച്ചയില്‍ സോണിയാഗാന്ധിയുടെ പഴയ പേരായ അന്റോണിയോ മെയ്‌നോ എന്ന് ഉപയോഗിച്ചതാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ അര്‍ണബിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രാജസ്ഥാനിലും സമാന പരാതികള്‍ മന്ത്രിമാര്‍ തന്നെ നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: